കാനഡയിൽ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കേ അമേരിക്കയിലെ ജനങ്ങളോട് എൻ95 മാസ്ക് ധരിക്കാൻ നിർദേശം നൽകി അധികൃതർ.കാട്ടുതീയെ തുടർന്ന് രൂപപ്പെടുന്ന പുക യു എസ് നഗരങ്ങളെ ആകെ മൂടുമ്പോൾ, വായു നിലവാരം മോശമായതിനെ തുടർന്നാണ് മാസ്ക് ധരിക്കാൻ നിർദേശം നൽകിയത്. ന്യൂയോർക്കിൽ ഇന്നു മുതൽ സൗജന്യമായി മാസ്ക് വിതരണം ചെയ്യും. 1960 ശേഷമുള്ള ഏറ്റവും മോശം വായു നിലവാരമാണ് ഇപ്പോൾ ന്യൂയോർക്കിലെന്ന് ന്യൂയോർക് സിറ്റ് ആരോഗ്യ കമ്മിഷണർ അശ്വിൻ വാസൻ അറിയിച്ചു.

മഹാദുരന്തത്തിന്റെ പ്രതീതി ഉണർത്തുന്ന രീതിയിലാണ് പുക നിറഞ്ഞ മൂടൽമഞ്ഞ് ന്യൂയോർക്കിനെ ആകെ വിഴുങ്ങിയിരിക്കുന്നത്. പുകപടലം മൂടി അന്തരീക്ഷമാകെ മഞ്ഞ നിറത്തിലാണിപ്പോൾ. മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങൾ വൈകുകയും കായിക ഇനങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ കഴിവതും വീടിനുള്ളിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ന്യൂയോർക് സിറ്റി മേയർ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *