കുന്ദമംഗലം ഗ്രാമ പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതിയും,വ്യാപാരിവ്യവസായി സമിതിയും സംയുക്തമായി ക്‌ളീൻ കുന്ദമംഗലം ക്ളീൻ വ്യാപാരസ്ഥാപനം എന്ന പദ്ധതിയുമായി രംഗത്ത്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി നിർവഹിച്ചു. വ്യാപാരിവ്യവസായി സമിതി ജില്ലാകമ്മിറ്റി മെമ്പർ ബഷീർ നീലാറമ്മൽ പദ്ധതി വിശദീകരിച്ചു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു.വ്യാപാരിവ്യവസായി സമിതി കുന്ദമംഗലം യൂണിറ്റിനായി ജയശങ്കർ, വാർഡ് മെമ്പർമാരായ കെ കെ സി നൗഷാദ് ,നജീബ് പാലക്കൽ,സബ്ന റഷീദ്,നദീറ,യു സി പ്രീതി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ വി അനിൽകുമാർ എന്നിവർ സംസാരിച്ചു
ഈ പദ്ധതിപ്രകാരം കുന്ദമംഗലം അങ്ങാടി ദിവസേന വൃത്തിയാക്കുന്നതിനായി ആളുകളെ നിയമിക്കും ഇവർക്കായുള്ള സാമ്പത്തിക സഹായത്തിന് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നൽകിയ ബോക്സിലെ തുക പ്രയോജനപ്പെടുത്തുകയും ചെയ്യും.കൂടാതെ ഭരണ സമിതി യോഗത്തിൽ ഇതിനായി കമ്മിറ്റി രൂപികരിക്കുകയും ആ കമ്മിറ്റി ഇതിന്റെ വരവും ചിലവുകളും പ്രവർത്തനങ്ങളും നോക്കുകയും ചെയ്യും ,
