കൊച്ചി: വ്യാജരേഖ നിർമിച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ നിരപരാധിയാണെന്ന് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച രഹസ്യമായാണു ജാമ്യാപേക്ഷ നൽകിയത്.

വിഷയത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയെന്നാണ് വിവരം. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേസിൽ വിദ്യയെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പൊലീസിനു കഴിഞ്ഞിട്ടില്ല. വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പൊലീസ് അറിയിച്ചു. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണെന്നാണ് അഗളി പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *