നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസില്‍ സാമ്പത്തിക തിരുമറി തെളിഞ്ഞതോടെ പ്രതികള്‍ ഒളിവില്‍ എന്ന് പോലീസ്. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നീക്കം തുടങ്ങി. രണ്ടുദിവസമായി പ്രതികളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പ്രതികള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയില്‍ ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അന്വേഷണസംഘം ഇന്ന് ബാങ്കില്‍ നേരിട്ട് എത്തി പരിശോധന നടത്തും.
വനിതാ ജീവനക്കാരുടെ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതില്‍ നിന്നും 66 ലക്ഷം രൂപ ക്യുആര്‍ കോഡ് വഴിയെത്തിയതായി പോലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാന്‍ ആയി പോലീസ് ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും ഇവര്‍ സ്ഥലത്തില്ലായിരുന്നു. ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതോടെ ഇവരെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം ആരംഭിച്ചു. പണം അക്കൗണ്ടില്‍ എത്തിയെങ്കിലും ഈ പണം എങ്ങനെ ചെലവാക്കിയതെന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായി ഇവര്‍ക്ക് അക്കൗണ്ടുകള്‍ ഉള്ള ബാങ്കില്‍ നേരിട്ട് എത്തി ഇന്ന് പോലീസ് പരിശോധന നടത്തും.
ഓഡിറ്ററെ ഉപയോഗിച്ച് ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ബാങ്ക് ഇടപാടുകള്‍ വീണ്ടും പരിശോധിക്കും. ദിയകൃഷ്ണയുടെ സ്ഥാപനം നികുതി അടച്ചതിന് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. ഇതിനിടെ കൃഷ്ണകുമാറിന് പിന്നാലെ വനിതാ ജീവനക്കാരും മുന്‍കൂര്‍ ജാമ്യാപേക്ഷയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയെ സമീപിച്ചു.