മണ്ണാർക്കാട് ഏരിയ, ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരെ വിമർശനം.ആരും തമ്പുരാനാകാൻ ശ്രമിക്കേണ്ടെന്നും പാർട്ടി അറിയാതെ നടത്തിയ നിയമനങ്ങളും ഇടപാടുകളും പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു യോഗത്തിൽ പറഞ്ഞു.ശരികേടുകൾ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന സമീപനമുണ്ട്. അഴിമതിക്കു കൂട്ടുനിന്നു പാർട്ടിയിൽ തുടരാമെന്ന് ആരും കരുതേണ്ടെന്നും സുരേഷ്ബാബു പറഞ്ഞു.ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ 10 വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്നു പാർട്ടി അനുമതിയില്ലാതെ മണ്ണാർക്കാട്ടെ സഹകരണ കോളജിനായി ഷെയറുകൾ സമാഹരിച്ചു, പാർട്ടി ഭരിക്കുന്ന സ്ഥാപനങ്ങളിൽ വേണ്ടപ്പെട്ടവരെ നിയമിച്ചു തുടങ്ങിയ ആരോപണങ്ങളാണു ശശിക്ക് എതിരെയുള്ളത്. സഹോദരിയുടെ മകനും ഭാര്യയ്ക്കും നിയമനം നല്‍കി, പി കെ ശശിയെ പിന്തുണച്ച നേതാക്കള്‍ക്കെതിരെയും മണ്ണാര്‍ക്കാട് ഏരിയാ, ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ വിമര്‍ശനം ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *