കുന്ദമംഗലം പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും അഡ്വക്കറ്റ് പി.ടി.എ റഹീം എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് നാലര ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച പടനിലം കൾച്ചറൽ ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഓൺലൈനായി നിർവ്വഹിച്ചു. അഡ്വക്കറ്റ് പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ നാട്ടുകാർ സ്വരൂപിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈബ്രറിക്ക് സ്ഥലം ലഭ്യമാക്കിയത്. മൺമറഞ്ഞുപോയ ലൈബ്രറിയുടെ മുൻ പ്രസിഡണ്ടുമാരുടെ ഫോട്ടോ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അനാച്ഛാദനം ചെയ്തു. ചടങ്ങിൽ വെച്ച് പ്രമുഖ വ്യകതികളെ ആദരിച്ചു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ വായനശാല സെക്രട്ടറി യൂസുഫ് പടനിലം റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ലൈബ്രററി കൗൺസിൽ എക്സികുട്ടീവ് അംഗം കെ. ചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ , ജില്ല പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ഷിയോ ലാൽ , പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ മാരായ പ്രീതി യു.സി, ചന്ദ്രൻ തിരുവലത്ത്, ശബ്ന റഷീദ്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സുരേന്ദ്രൻ മാസ്റ്റർ, പഞ്ചായത്തംഗങ്ങളായ യുസി ബുഷറ . ഷൈജ വളപ്പിൽ , ഷാജി ചോലക്കൽ മീത്തൽ , നജീബ് പാലക്കൽ, ലൈബ്രറി വികസന സമിതി ചെയർമാൻ വിനോദ് പടനിലം, ലൈബ്രറി പ്രസിഡണ്ട് വി. അബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *