തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ടി.വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന. തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന നടക്കുന്നത്.

അതേസമയം കേസില്‍ എസ്എഫ്‌ഐഒ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ഇഡിക്ക് ഇന്ന് ലഭിക്കും. ടി.വീണയും സിഎംആര്‍എല്ലും തമ്മിലുള്ള കരാര്‍, വീണയുടെ ആദായ നികുതി റിട്ടേണുകളടക്കമുള്ള 134 സുപ്രധാന രേഖകളാണ് പിഎംഎല്‍എ കോടതി വഴി ഇഡിക്ക് ലഭിക്കുക. കോടതി ഉത്തരവ് പ്രകാരം ഇന്നലെ ലഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന രേഖകള്‍ എസ്എഫ്‌ഐഒ കൈമാറുന്നത് വൈകിയതോടെയാണ് ഇന്നത്തേക്ക് കൈമാറാനായി മാറ്റിയത്. ഈ രേഖകള്‍ ലഭിക്കുന്നതോടെ അന്വേഷണത്തില്‍ പ്രതിപ്പട്ടികയിലുള്ള വീണയെ ഉള്‍പ്പടെ വീണ്ടും ചോദ്യം ചോദ്യം ചെയ്യുന്നതിലേക്കും തുടര്‍നടപടികളിലേക്കും കടക്കാനാണ് ഇഡി ശ്രമിക്കുന്നത്.

കേസില്‍ വീണയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇഡി വീണ്ടും വിളിപ്പിച്ചേക്കും. വീണയുടെ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇന്നലെ എട്ടു മണിക്കൂറിലധികം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *