കുന്ദമംഗലം കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ കുന്ദമംഗലം മണ്ഡലം ജനറൽ ബോഡിയും മെമ്പർഷിപ് കാമ്പയിനും സംഘടിപ്പിച്ചു.മണ്ഡലം സെക്രട്ടറി നൗഫൽ ചൂലാംവയാൽ സ്വാഗതം നിർവഹിച്ച കാമ്പയിൻ,സംസ്ഥാന പ്രസിഡണ്ട് ഹാരിസ് കൊട്ടാരം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.വരുന്ന നവംബർഎട്ടാം തിയതി തലസ്ഥാന നഗരിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന റാലിയിൽ മുഴുവൻ പ്രവർത്തകരെയും അണിനിരത്തുമെന്നും, തങ്ങളുടെ ആവശ്യങ്ങൾ ഭരണ സംവിധാനത്തിന്റെ മുൻപിൽ അവതരിപ്പിച്ച് ന്യായമായ മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുക്കണമെന്നും സമ്മേളനം ഐക്യഘണ്ടേനെ ആവശ്യപ്പെട്ടു.
മുഹമ്മദ് ഹാജി കുന്നമംഗലം അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി നാസർ പിലാശ്ശേരി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തെരുവത്ത്, ജില്ലാ സെക്രട്ടറി റസാഖ് കൊടുവള്ളി, ജില്ലാ പ്രസിഡണ്ട് ബഷീർ പാണ്ടികശാല, ജില്ലാ ട്രെഷറർ ബിജീഷ്,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
മണ്ഡലം ട്രെഷറർ അബ്ദുൽ ഖാദർ നന്ദി രേഖപ്പെടുത്തി.
