ലൈംഗീക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.അതിജീവിതയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻ‌കൂർ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നി‍ർദേശിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ചാണ് അറസ്റ്റ് തടയുന്നതെന്നും കോടതി വ്യക്തമാക്കി.സിവിക് ചന്ദ്രനെതിരേ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന പരാതിയില്‍ കോഴിക്കോട് സെക്ഷന്‍സ് കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ ഉത്തരവില്‍ നിയമപരമായ പിഴവുകള്‍ അതിജീവിത അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ജാമ്യ ഉത്തരവില്‍ വസ്ത്രവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ പരാമര്‍ശമാണ്. കേസിന്റെ രേഖകള്‍ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യത്തിന് ഇടക്കാല സ്റ്റേ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *