നിയമസഭാ പുസ്തകോത്സവത്തിന് മാറ്റുകൂട്ടാൻ സെൽഫി പോയിന്റും വൈദ്യുത ദീപാലങ്കാരവും. നിയമസഭാ വളപ്പിൽ തന്നെ വിവിധ ഇടങ്ങളിലാണ് പൊതുജനങ്ങൾക്കായി സെൽഫി പോയിന്റ് ഒരുക്കുന്നത്. നിയമസഭാ സമുച്ചയത്തിനു മുന്നിലുള്ള ഗാന്ധിപ്രതിമയ്ക്ക് പുറകിലായിട്ടായിരിക്കും പ്രധാന സെൽഫി പോയിന്റ്. നിയമസഭയ്ക്കു മുൻപിലായി ജലധാരയും സ്പീക്കറുടെ ക്വാർട്ടേഴ്സിനോട് ചേർന്ന് വെള്ളച്ചാട്ടവും നിർമ്മിക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിലും വെളിച്ച വിന്യാസം നടത്തും. നിയമസഭയുടെ പ്രധാന കവാടം മുതൽ ജി കാർത്തികേയൻ ലെജിസ്ലേച്ചർ മ്യൂസിയം വരെ കേരളീയ തനിമ നിലനിർത്തിയുള്ള വൈദ്യുതുത ദീപാലങ്കാരമാണ് പുസ്തകോത്സവത്തിനായി സജ്ജീകരിക്കുന്നത്. അകത്തേക്കുള്ള പുൽത്തകിടികളും നടപ്പാതകളും മരങ്ങളും വെളിച്ചത്തിൽ മനോഹരമാക്കും. തൃശൂർ പൂരം തീം ആക്കിയാണ് വർണദീപക്കാഴ്ച ഒരുക്കുക. പഠിപ്പുര,നെറ്റിപ്പട്ടം, മുത്തുകുട, ആന തുടങ്ങിയവ ഇതിനായി ഒരുക്കും. പ്രവേശന കവാടത്തിൽ പഠിപ്പുര മാതൃകയിൽ നിർമ്മിച്ച ദീപങ്ങളാണ് കാഴ്ചക്കാരെ സ്വാഗതം ചെയ്യുക. പിഡബ്ല്യുഡി ഇലക്ടിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇല്യൂമിനേഷനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
