പിവി അൻവര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും നടത്തിയ ആരോപണങ്ങളിൽ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അൻവറിന്‍റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കും. ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടിയിലും ഗവര്‍ണര്‍ മറുപടി പറഞ്ഞു.റിപ്പോർട്ടിൽ നിരവധി ആരോപണങ്ങൾ ഉണ്ടെന്നും ഇരുവര്‍ക്കുമെതിരെ സിദ്ധാർത്ഥന്‍റെ രക്ഷിതാക്കളും പരാതി നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിനു ശേഷമായിരിക്കുമെന്നും സ്റ്റേ നടപടി അന്തിമ തീരുമാനം അല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *