കുന്ദമംഗലം: ജോര്‍ദാന്‍ ഹോളി ഖുര്‍ആന്‍ മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മിന്നും താരമായി മാറിയ മലപ്പുറം മഅദിന്‍ ക്യൂ ലാന്‍ഡ് പത്താം ക്ലാസ് വിദ്യാര്‍ഥിനി കുന്ദമംഗലം ഫാത്തിമ റൈഹാന യെ പിടിഎ റഹീം എം എല്‍ എ വീട്ടിലെത്തി അനുമോദിച്ചു.
ജോര്‍ദാനിലെ ഹാഷെമൈറ്റ് ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ നേതൃത്വ ത്തില്‍ നടന്ന
പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തിലാണ് റൈഹാന പങ്കെടുത്തത്.
ജോര്‍ദാന്‍ മതകാര്യവകുപ്പിന് കീഴില്‍ 1993ല്‍ ആരംഭിച്ച ഈ മത്സരം ലോകത്തെ ഏറ്റവും പഴക്കമുള്ള അന്താ രാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളിലൊന്നാണ്. 25 ലക്ഷം ഇന്ത്യന്‍ രൂപയുടെ അവാര്‍ഡുകളാണ് വിജയികള്‍ക്ക് നല്‍കുന്നത്.
48 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ ഹാഫിളത്തുകളാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പങ്കെടുത്തത്.
ക്യു ലാന്‍ഡ് ഡയറക്ടര്‍ സൈനുദ്ദീന്‍ നിസാമിയുടെയും മഅദിന്‍ ക്യൂ ലാന്‍ഡ് പി ആര്‍ യും അധ്യാപികയുമായ ഹാജറ വി.പിയുടെയും മകളാണ് റൈഹാന. മൈത്രി റസിഡന്‍സ് കമ്മറ്റിയുടെ ഉപഹാരം ഒ വേലായുധന്‍ റൈഹാനക്ക് നല്‍കി. പുതുക്കുടി ബാവ, പി അതുല്‍ദാസ്, ഇ പി ആലിഹാജി, ഷുഹൈബ് പൊന്ന കം, അഹമ്മദ് കബീര്‍ എം പി സംസാരിച്ചു.