മുംബൈ ആഡംബര കപ്പലിലെ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ സിനിമാ നിർമാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പരിശോധന.മാരക ലഹരിമരുന്നുമായി സവർബൻ പോവായിൽ നിന്നും പിടിയിലായ അഖിത് കുമാറിന്റെ ചോദ്യം ചെയ്യലിലാണ് ഖത്രിയുടെ പേര് ഉയർന്നുവന്നത്.
കേസിൽ 18 പേരെയാണ് എൻസിബി ഇതുവരെ അറസ്റ്റ് ചെയ്തത്.

കേ​സി​ൽ ആ​ര്യ​ൻ ഖാ​ൻ, അ​ർ​ബാ​സ് ​മ​ർ​ച്ച​ൻറ്​ അ​ട​ക്ക​മു​ള്ള​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ഇന്നലെ കോടതി ത​ള്ളിയിരുന്നു. ജാ​മ്യ​ഹ​ര​ജി പ​രി​ഗ​ണി​ക്കാ​നു​ള്ള അ​ധി​കാ​രം മ​യ​ക്കു​മ​രു​ന്ന്​ കേ​സ്​ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക എ​ൻഡിപി​എ​സ്​ കോ​ട​തി​ക്കാ​ണെ​ന്ന അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലിൻറെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ വി​ധി. ഇതോടെ ആര്യൻ ഖാൻ മുംബൈയിലെ ആർതർ ജയിലിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *