സ്‌പേസ് എക്‌സ്, ടെസ്ല സിഇഒ ഇലോൺ മാസ്ക് തന്നെ വിമാനത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി എയര്‍ ഹോസ്റ്റസ്. 2016-ൽ വിമാനത്തിൽ വെച്ച് തന്നെ പീഡിപ്പിക്കുകയും 2018 -ൽ വിഷയം പുറത്തറിയാതിരിക്കാൻ 2,50,000 ഡോളര്‍ (രണ്ടു കോടിക്കടുത്ത് ഇന്ത്യന്‍ രൂപ) നല്‍കി വിഷയം ഒതുക്കിയെന്നുമാണ് ആരോപണം.

ഒരു സുഹൃത്ത് വഴിയാണ് എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. സ്പേസ് എക്സിന്റെ കോർപ്പറേറ്റ് വിമാനത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത് വരുകയായിരുന്ന യുവതിയെ തന്റെ സ്വകാര്യ മുറിയിലേക്ക് മാസ്ക് വിളിച്ചു വരുത്തി ലൈംഗീക ബന്ധത്തിന് ശ്രമിച്ചുവെന്നും പകരമായി കുതിരയെ വാങ്ങി നല്‍കാമെന്നും വാഗ്ദ്ധാനം ചെയ്തുവെന്നും എയര്‍ഹോസ്റ്റസിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

‘വിമാനയാത്രയ്ക്കിടെ ഫുള്‍ബോഡി മസാജിനായി എയര്‍ഹോസ്റ്റസിനെ മസ്‌ക് തന്റെ കാബിനിലേക്ക് ക്ഷണിച്ചു. അവര്‍ കാബിനിലെത്തിയപ്പോള്‍ ചെറിയൊരു ഷീറ്റ് താഴെഭാഗത്ത് ഉണ്ടായിരുന്നതൊഴിച്ച് മസ്‌ക് പൂര്‍ണ്ണ നഗ്നനായിരുന്നു. മസാജിനിടെ മസ്‌ക് തന്റെ സ്വകാര്യഭാഗം തുറുന്നുകാട്ടി, അനുവാദമില്ലാതെ അവളെ സ്പര്‍ശിച്ചു, വഴങ്ങുകയാണെങ്കില്‍ കുതിരയെ വാങ്ങി തരാമെന്ന് വാഗ്ദ്ധാനം ചെയ്തു’ എയര്‍ഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

അതേ സമയം, തനിക്കെതിരെയുള്ള ലൈംഗിക ആരോപണം ഇലോൺ മാസ്ക് നിഷേധിച്ചു. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും ഈ കഥയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും 30 വര്‍ഷത്തെ തന്റെ കരിയറില്‍ ഇതാദ്യമായിരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *