പെരുമ്പാമ്പിന്റെ കുഞ്ഞ് കയറിയതറിയാതെ ബൈക്കില്‍ 15 കിലോമീറ്റര്‍ യാത്ര ചെയ്ത് പോലീസുകാരൻ. കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എം.ഷിനോജാണ്‌ പാമ്പ് ബൈക്കില്‍ കയറിക്കൂടിയതറിയാതെ കിലോമീറ്ററുകളോളം ബൈക്കോടിച്ചത്.മാവൂര്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ ദൂരമാണ് ഓമശ്ശേരിയിലെ ഷിനോജിന്‍റെ വീട്ടിലേക്ക് ഉള്ളത്. വീട്ടിൽ എത്തി കുളി കഴിഞ്ഞ്, വസ്ത്രങ്ങളൊക്കെ അലക്കിയ ശേഷം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിന് അരികിൽ ഷിനോജ് എത്തി. എന്തോ ഒന്ന് ബൈക്കിന് മുകളിൽ അനങ്ങുന്നതായി തോന്നി അടുത്തെത്തി നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. വീട്ടുകാരും അപ്പോഴേക്ക് ഓടി എത്തി. പാമ്പിനെ താഴെ ഇറക്കാൻ നോക്കിയപ്പോൾ പെട്രോൾ ടാങ്കിന് ഇടയിലേക്ക് പാമ്പ് ചുരുങ്ങി. ഒടുവിൽ അടുത്ത സുഹൃത്തിനെ വിളിച്ച് വരുത്തി. പാമ്പിനെ വിദഗ്ദമായി പിടികൂടി സമീപത്തെ കാടിനുള്ളിൽ കൊണ്ടുപോയി തുറന്നു വിടുകയായിരുന്നു.സ്റ്റേഷനു സമീപത്തെ കാട്ടില്‍ നിന്ന് പാമ്പ് വാഹനത്തില്‍ കയറിയതാകാം എന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *