പ്രശാന്ത് നീലിന്റെ കെജിഎഫിലൂടെ നിരവധി തെന്നിന്ത്യൻ ആരാധകരെ സ്വന്തമാക്കിയ നായികയാണ് ശ്രീനിധി ഷെട്ടി. വിക്രമിന്റെ കോബ്രയാണ് ശ്രീനിധിയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. സിനിമ റിലീസിന് ഒരുങ്ങുന്നതിനിടെ നടിയുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ ആദ്യ ചിത്രമായ കെജിഎഫിൽ നിന്ന് വാങ്ങിയ തുകയുടെ ഇരട്ടിയാണ് വിക്രം നായകനാകുന്ന ‘കോബ്ര’യ്ക്ക് വേണ്ടി ശ്രീനിധി വാങ്ങിയിരിക്കുന്നത്. ഇതോടെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് താരം എത്തിയിരിക്കുന്നത്.ആറ് മുതൽ ഏഴ് കോടി വരെയാണ് താരത്തിന്റെ കോബ്ര പ്രതിഫലം.കെജിഎഫ്: ചാപ്റ്റർ 2വിന് വേണ്ടി ശ്രീനിധി വാങ്ങിയത് മൂന്ന് കോടി രൂപയായിരുന്നു.ശ്രീനിധിയുടെ ആദ്യ തമിഴ് ചിത്രമാണ് ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയുന്ന ‘കോബ്ര’.

Leave a Reply

Your email address will not be published. Required fields are marked *