ബോളിവുഡ് നടന്‍ മിതിലേഷ് ചതുര്‍വേദി (67) അന്തരിച്ചു. പത്ത് ദിവസം മുന്‍പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മിതിലേഷിനെ ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ള അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു.ഭായ് ഭായ് ആണ് ആദ്യത്തെ സിനിമ. സത്യ, താല്‍, ഫിസ, കോയി മില്‍ഗയ, കിസ്‌നാ, ബണ്ടി ഓര്‍ ബബ്ലി, മൈ ഫ്രണ്ട് പിന്റോ തുടങ്ങി മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു.
‘സ്‌കാം’ 1992 എന്ന വെബ് സീരിസിലെ കഥാപാത്രം അടുത്ത കാലത്ത് ശ്രദ്ധനേടിയിരുന്നു. ഫിസാ മേന്‍ തപിഷ്, ബന്‍ചാദാ തുടങ്ങിയവയാണ് അവസാന ചിത്രങ്ങള്‍.
താല്‍, ഫിസ, അശോക, കൃഷ്, ഗുലാബോ സിതാബോ, വെബ് സീരീസായ സ്‌കാം 1992 തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് മിഥിലേഷിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തി. വെര്‍സോവയിലെ ശ്മശാനത്തില്‍ വച്ച് വൈകുന്നേരമായിരിക്കും സംസ്‌കാരം നടക്കുക.
