കേരളത്തില്‍ പ്രതീക്ഷയുടെ സൂര്യോദയം; ബജറ്റ് അവതരണം തുടങ്ങി; കെ എന്‍ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റ്

കേരളത്തില്‍ പ്രതീക്ഷയുടെ സൂര്യോദയം; ബജറ്റ് അവതരണം തുടങ്ങി; കെ എന്‍ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റ്

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാലഗോപാലിന്റെ നാലാമത്തെ ബജറ്റാണ് ഇത്. കേരളത്തിലെ സമ്പദ് ഘടന ഒരു സൂര്യോദയ സമ്പദ് ഘടന ആയി മാറുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. കേരളവിരുദ്ധരെ അഘാതമായി നിരാശപ്പെടുത്തുന്ന നേട്ടങ്ങളാണ് കേരളം കൈവരിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തെ മുറിഞ്ഞുപോയ നാട് എന്ന് ചില കേരള വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. കേരളം മുന്നേറുകയാണ്. സമ്പദ് ഘടനയുടെ ബലഹീനതയില്‍ ആശങ്കയുണ്ട്. ഇപ്പോള്‍ ഇതില്‍ മുന്നോട്ട് പോകാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read More
 പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കേസില്‍ 18 പ്രതികള്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കേസില്‍ 18 പ്രതികള്‍

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായി. കേസില്‍ 18 പ്രതികളെന്ന് സംശയം. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ കുട്ടിയുമായി സൗഹൃദത്തിലായത്. സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചു തുടര്‍ന്ന് വാര്‍ഡ് മെമ്പറും കൗണ്‍സിലറും ഇടപെട്ടു.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ കുട്ടിയെ എത്തിച്ചു തുടര്‍ന്നാണ് വിവരം അറിയുന്നത്. കേസില്‍ 18 പ്രതികള്‍ ഉണ്ട് അതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് എന്നാണ് വെളിപ്പെടുത്തല്‍. തുടര്‍ന്ന് പരാതി പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. പ്രതികളില്‍ ചിലരെ പൊലീസ് പിടികൂടി. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Read More
 ചാരവൃത്തി കേസ്; മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

ചാരവൃത്തി കേസ്; മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

ചാരവൃത്തി കേസില്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ കേസിലാണ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. യുപി സ്വദേശി സതേന്ദ്ര സിവാലി ആണ് അറസ്റ്റിലായത്. യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് മീററ്റില്‍ നിന്നുമാണ് പിടികൂടിയത് പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.

Read More
 ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തര്‍ക്കം; രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തര്‍ക്കം; രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

തൃശൂര്‍: വരന്തരപ്പിള്ളി കാരികുളത്ത് ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തര്‍ക്കത്തില്‍ യുവാക്കള്‍ക്ക് കുത്തേറ്റു. മുരുക്കുങ്ങല്‍ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂര്‍ വീട്ടില്‍ ഹൈദ്രോസിന്റെ മകന്‍ അനസ്(32), കുളത്തിത്തൊടി ഉമ്മറിന്റെ മകന്‍ റഫീക് (32) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കാരികുളം 907 ജാറത്തിലെ ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ദഫ്മുട്ട് നടക്കുന്നതിനിടയിലൂടെ കാര്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതാണു തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കം സംഘര്‍ഷത്തിലേക്കു നീങ്ങി. ഇതിനിടെ സമീപത്തെ വീട്ടുമുറ്റത്തിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ചു […]

Read More
 ലോക്സഭ തെരഞ്ഞെടുപ്പ്: ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍, കെപിസിസി യോഗത്തില്‍ ധാരണ

ലോക്സഭ തെരഞ്ഞെടുപ്പ്: ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍, കെപിസിസി യോഗത്തില്‍ ധാരണ

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ടിടത്ത് പുതുമുഖങ്ങളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തി മത്സരിപ്പിക്കാനാണ് കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ യോജിപ്പിലെത്തിയത്. സ്ഥാനാര്‍ഥിയാവാന്‍ താത്പര്യമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് തൃശൂരില്‍ ചേര്‍ന്ന കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ധാരണയായത്. ഇതിന് പുറമേ സംസ്ഥാനത്തെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി നാലംഗ ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന […]

Read More
 കോഴിക്കോട് പൂവാട്ട്പറമ്പില്‍ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് പൂവാട്ട്പറമ്പില്‍ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: പൂവാട്ട്പറമ്പില്‍ കാറില്‍ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. ചാത്തമംഗലം ചൂലൂര്‍ നെല്ലിക്കോട് പറമ്പില്‍ കൃഷ്ണന്‍നായരുടെ മകന്‍ മുരളീധരനും (45) കാസര്‍ക്കോട് പാഞ്ഞങ്ങാട് സ്വദേശി ജോണ്‍സണ്‍ പി പി(58) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും മെഡിക്കല്‍ കോളേജ് പോലീസും കൂടി സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കടത്തികൊണ്ട് വന്നതാണ് കഞ്ചാവ്. മുരളീധരന്‍ നേരത്തെ കഞ്ചാവ് കേസില്‍ […]

Read More
 ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്; കോടതി ശിക്ഷിച്ച സര്‍ക്കാര്‍ ഡോക്ടര്‍ സര്‍വീസില്‍ തുടരുന്നു

ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്; കോടതി ശിക്ഷിച്ച സര്‍ക്കാര്‍ ഡോക്ടര്‍ സര്‍വീസില്‍ തുടരുന്നു

വയനാട്: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കോടതി ശിക്ഷിച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം കനക്കുന്നു. വയനാട് മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നതിനെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ജില്ലയിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ എല്‍.ഡി സ്‌ക്രീനിങ് ക്യാമ്പിന് നേതൃത്വം നല്‍കിയതും ഇതേ ഡോക്ടറായിരുന്നു. വയനാട് മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെ കഴിഞ്ഞദിവസമാണ് കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ലൈംഗികാതിക്രമ കേസില്‍ ശിക്ഷിച്ചത്. എന്നാല്‍, […]

Read More
 ഗസ്സയിലെ അംഗന്‍വാടിയില്‍ ഇസ്രായേല്‍ ആക്രമണം; സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു

ഗസ്സയിലെ അംഗന്‍വാടിയില്‍ ഇസ്രായേല്‍ ആക്രമണം; സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു

റഫ: അംഗന്‍വാടിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. ഫലസ്തീനിയന്‍ വാര്‍ത്ത ഏജന്‍സി വഫയെ ഉദ്ധരിച്ച് അല്‍ജസീറയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ഗസ്സയിലെ റഫയിലുള്ള അംഗന്‍വാടിയിലാണ് ഇസ്രായേല്‍ അതിക്രമം നടന്നത്. ഗസ്സയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 11,000 ഫലസ്തീന്‍ കുഞ്ഞുങ്ങളെയാണെന്ന വിവരം അതിക്രമം തുടങ്ങി 108 ദിവസത്തിന് ശേഷം ഗസ്സ ഭരണകൂടം പുറത്തുവിട്ടിരുന്നു. കൂടാതെ 7500 വനിതകളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.7000ത്തോളം പേരെ കണ്ടെത്താനായിട്ടില്ല, പലരും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലാണെന്ന് സംശയിക്കുന്നുവെന്നും പറഞ്ഞു. ഇതില്‍ 70 ശതമാനം […]

Read More
 രാമക്ഷേത്രത്തെക്കുറിച്ച് സാദിഖലി തങ്ങളുടെ പ്രതികരണം സംഘര്‍ഷം ഒഴിവാക്കാന്‍; വി ഡി സതീശന്‍

രാമക്ഷേത്രത്തെക്കുറിച്ച് സാദിഖലി തങ്ങളുടെ പ്രതികരണം സംഘര്‍ഷം ഒഴിവാക്കാന്‍; വി ഡി സതീശന്‍

തൃശ്ശൂര്‍: രാമക്ഷേത്രത്തെക്കുറിച്ച് സാദിഖലി തങ്ങളുടെ പ്രതികരണം സംഘര്‍ഷം ഒഴിവാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭിന്നിപ്പ് ഒഴിവാക്കാനാണ് താനടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രവും നിര്‍മിക്കാന്‍ പോവുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്നായിരുന്നു സാദിഖലി തങ്ങള്‍ മുസ്ലിം ലീഗ് പരിപാടിയില്‍ പ്രസംഗിച്ചത്. രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അതില്‍ പ്രതിഷേധിക്കേണ്ട കാര്യമില്ല. ബഹുസ്വര സമൂഹത്തില്‍ ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു സാദിഖലി […]

Read More
 എന്‍ ഐ ടി പ്രൊഫസറുടെ ഗോഡ്‌സെ അനുകൂല കമന്റ് നന്ദികേട്; തെറ്റായ സന്ദേശം; ആര്‍ ബിന്ദു

എന്‍ ഐ ടി പ്രൊഫസറുടെ ഗോഡ്‌സെ അനുകൂല കമന്റ് നന്ദികേട്; തെറ്റായ സന്ദേശം; ആര്‍ ബിന്ദു

കോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ കമന്റ് നന്ദികേടാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തെറ്റായ സന്ദേശമാണ് അധ്യാപികയുടെ കമന്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു രാജ്യത്തും രാഷ്ട്ര പിതാവിനെ നിറതോക്കാല്‍ കൊന്ന സംഭവം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണ് ഗാന്ധി. വിദ്യാര്‍ത്ഥികളിലേക്ക് ശരിയായ ദേശാഭിമാന ബോധവും ചരിത്ര ബോധവും പകര്‍ന്ന് നല്‍കേണ്ടവരാണ് അധ്യാപകരെന്നും മന്ത്രി പറഞ്ഞു. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് പ്രൊഫസര്‍ […]

Read More