പ്രശസ്ത പിന്നണി ഗായിക വാണി ജയറാം വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. സ്വരമാധുരി കൊണ്ട് വിസ്മയിപ്പിച്ച ഗായികയാണ് വാണി ജയറാം. ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തോളം ഗാനങ്ങളാണ് വാണി ജയറാം സമ്മാനിച്ചത്. 1971 ല്‍ പുറത്തെത്തിയ ഗുഡ്ഡി എന്ന ഹിന്ദിയില്‍ പാടിയ ആദ്യ ചിത്രം ഗായിക എന്ന നിലയില്‍ പേര് കുറിക്കാന്‍ കഴിഞ്ഞു. ബോലേ രേ പപ്പിഹരാ എന്ന ഗാനം അക്കാലത്തെ ഹിറ്റ്ചാര്‍ട്ടുകളില്‍ വളരെ പെട്ടെന്ന് ഇടംപിടിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ഹിന്ദി സിനിമയിലെ പ്രശസ്തരായ സംഗീത സംവിധായകര്‍ക്കൊപ്പമെല്ലാം വാണി ജയറാം പ്രവര്‍ത്തിച്ചു.

തമിഴിലും നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവെങ്കിലും അവയില്‍ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങള്‍ ഇളയരാജ-വാണി ജയറാം കൂട്ടുകെട്ടില്‍ നിന്നായിരുന്നു. മലയാളികള്‍ക്ക് ഈ സ്വരമാധുരിയെ പരിചയപ്പെടുത്തിയത് സലീല്‍ ചൗധരിയാണ്. 1973ല്‍. ഒഎന്‍വി കുറുപ്പിന്റെ വരികളില്‍ സലില്‍ ചൗധരി ഈണം പകര്‍ന്ന് ആലപിച്ച സൗരയൂഥത്തില്‍ വിരിഞ്ഞോരു…. എന്നു തുടങ്ങുന്ന ഗാനമാണ് വാണിയുടെ സ്വരമാധുരിയില്‍ മലയാളത്തില്‍ ആദ്യമായി ആലപിക്കപ്പെട്ട ഗാനം.

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, തിരുവോണപ്പുലരി തന്‍ തിരുമുല്‍ക്കാഴ്ച കാണാന്‍, പത്മതീര്‍ഥ കരയില്‍, ആഷാഢ മാസം ആത്മാവിന്‍ മോഹം, നാദാപുരം പള്ളിയിലെ തുടങ്ങി ആകാശവാണിയിലൂടെയുള്ള തുടര്‍ കേള്‍വിയില്‍ ആസ്വാദക ഹൃദയങ്ങളില്‍ ഇടംപിടിച്ച നിരവധി ഗാനങ്ങള്‍. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ എത്തിയ ഓലെഞ്ഞാലി കുരുവീ എന്ന ഗാനം ഇന്‍സ്റ്റന്റ് ഹിറ്റ് ആയിരുന്നു. എബ്രിഡ് ഷൈനിന്റെ തന്നെ ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍പൂക്കള്‍, പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ എന്നിവയാണ് മലയാളത്തിലെ മറ്റ് ശ്രദ്ധേയ ഗാനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *