കല്‍ദായ സഭയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചു

കല്‍ദായ സഭയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചു

കല്‍ദായ സുറിയാനി സഭയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേം മെത്രാപ്പൊലീത്ത (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ സണ്‍ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അന്ത്യം. കല്‍ദായ സുറിയാനി സഭയുടെ ഇപ്പോഴത്തെ മാര്‍ തിരുമേനി മാര്‍ അപ്രേം മെത്രാപ്പോലീത്തയാണ്. ഇദ്ദേഹമാണ് ഭാരതത്തിലെ കല്‍ദായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍. സീനിയര്‍ നെഫ്രോളജിസ്റ്റ് ഡോ. ടി.ടി. പോളിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് തിരുമേനിയുടെ ചികിത്സക്ക് നേതൃത്വം നല്‍കിയിരുന്നത്.

Read More
 കേരള സര്‍വകലാശാലയിലെ നാടകീയ രംഗങ്ങള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

കേരള സര്‍വകലാശാലയിലെ നാടകീയ രംഗങ്ങള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് കേരള സര്‍വകലാശാല താല്‍ക്കാലിക വി സി സിസാ തോമസിനോട് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, വൈസ് ചാന്‍സിലര്‍ വിശദീകരണം തേടിയതിന് പിന്നാലെ രജിസ്ട്രാറുടെ ചുമതല ഉണ്ടായിരുന്ന ജോയിന്റ് രജിസ്ട്രാര്‍ പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടാഴ്ച സാവകാശവും ചോദിച്ചു. കെ.എസ് […]

Read More
 ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി കേരള സര്‍വകലാശാല വി സി; ജോ. രജിസ്ട്രാര്‍ അവധിയില്‍

ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി കേരള സര്‍വകലാശാല വി സി; ജോ. രജിസ്ട്രാര്‍ അവധിയില്‍

കേരള സര്‍വകലാശാല രജിസ്ട്രാറായി കെ എസ് അനില്‍കുമാര്‍ സ്ഥാനമേറ്റ സംഭവത്തില്‍ ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി വി സി ചുമതലയുള്ള ഡോ. സിസ തോമസ്. അതേസമയം, ജോയിന്റ് റജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിശദീകരണം നല്‍കാന്‍ അദ്ദേഹം സാവകാശം തേടി. മാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത അറിഞ്ഞതെന്ന് വി സി പറഞ്ഞു. എന്താണ് ഇതിന്റെ നിജസ്ഥിതി എന്ന് ആരാഞ്ഞാണ് ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടിയത്. നോട്ടീസ് ലഭിച്ച് ഒരു മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം. വി സി […]

Read More
 കനത്ത മഴ, ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം തടസ്സപ്പെട്ടു

കനത്ത മഴ, ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം തടസ്സപ്പെട്ടു

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസ്സപ്പെട്ടു .ഹെലികോപ്റ്റര്‍ ഇറക്കാനാവാതായതോടെ ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് മടങ്ങിപ്പോയി. തൃശൂരില്‍ കനത്തമഴ പെയ്തതോടെയാണ് ഉപരാഷ്ട്രപതിയുടെ യാത്ര തടസ്സപ്പെട്ടത്. ഇന്ന് രാവിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ഇറങ്ങിയ ശേഷം ഒന്‍പത് മണിയോട് കൂടി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനായുള്ള എല്ലാ സുരക്ഷയും ക്ഷേത്രത്തില്‍ ഒരുക്കുകയും ചെയ്തിരുന്നു. വിവാഹം, ചോറൂണ്‍ തുടങ്ങിയ ചടങ്ങുകളെല്ലാം സന്ദര്‍ശനത്തോടനുബന്ധിച്ച് മാറ്റി ക്രമീകരിച്ചിരുന്നു. എന്നാല്‍ ഹെലിപാഡില്‍ ഇറങ്ങാനാകാതെ ഹെലികോപ്ടര്‍ കൊച്ചിയിലേക്ക് […]

Read More
 പ്രസവശേഷം മാതാപിതാക്കള്‍ ഉപേക്ഷിച്ചു; കേരളത്തിന്റെ സ്നേഹത്തണലില്‍ വളര്‍ന്ന കുഞ്ഞു ‘നിധി’ ഇനി ജാര്‍ഖണ്ഡില്‍

പ്രസവശേഷം മാതാപിതാക്കള്‍ ഉപേക്ഷിച്ചു; കേരളത്തിന്റെ സ്നേഹത്തണലില്‍ വളര്‍ന്ന കുഞ്ഞു ‘നിധി’ ഇനി ജാര്‍ഖണ്ഡില്‍

കൊച്ചി: പ്രസവശേഷം ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞ് സ്വന്തം നാടായ ജാര്‍ഖണ്ഡിലേക്ക് മടങ്ങും. ‘നിധി’ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പേരിട്ട കുഞ്ഞ് ഇനി ജാര്‍ഖണ്ഡ് സിഡബ്ല്യുസിയുടെ സംരക്ഷണയില്‍ കഴിയും. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക-സാമൂഹിക പശ്ചാത്തലം മാതാപിതാക്കള്‍ക്ക് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കുഞ്ഞിനെ കൈമാറുന്നത്. ജനുവരി 29 നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാസം തികയാതെയാണ് നിധി പിറന്നുവീണത്. ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. […]

Read More
 മലപ്പുറത്ത് കാറ് ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

മലപ്പുറത്ത് കാറ് ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

മലപ്പുറം: തലപ്പാറയില്‍ കാറ് ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല.വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ്‌ന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് തോട്ടില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തുകയാണ്.തോട്ടില്‍ ശക്തമായ കുത്തൊഴുക്കും ശക്തമായ മഴയുമാണ് തിരച്ചിലിന് തടസ്സമാകുന്നത്. തിരൂരങ്ങാടി പൊലീസും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.

Read More
 തൃശ്ശൂരില്‍ ഞാവല്‍ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാള്‍ പിടിയില്‍

തൃശ്ശൂരില്‍ ഞാവല്‍ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാള്‍ പിടിയില്‍

തൃശ്ശൂരില്‍ ഞാവല്‍ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാള്‍ പിടിയില്‍. വരന്തരപ്പള്ളി സ്വദേശി രമേശ് ആണ് ഓട്ടോറിക്ഷയില്‍ മദ്യം എത്തിച്ചു വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അഞ്ചു ലിറ്റര്‍ ചാരായം പിടിച്ചെടുത്തിട്ടുണ്ട്. തൃശൂര്‍ മാര്‍ക്കറ്റില്‍ നിന്ന് പഴുപ്പേറിയ ഞാവല്‍ പഴം ഒരാള്‍ കൂടുതലായി വാങ്ങുന്നതായി ഒരു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് രമേശനെ എക്സൈസ് നിരീക്ഷിച്ച് തുടങ്ങിയത്. വീട് വാടകയ്ക്ക് എടുത്ത് ഞാവല്‍ പഴം […]

Read More
 സിനിമ സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി

സിനിമ സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി

കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള പ്രമുഖ സിനിമ സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി. ആന്ത്രോത്ത്, കല്‍പേനി, അഗത്തി എന്നീ ദ്വീപുകളില്‍ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹര്‍ഷിത് സൈനിയാണ് വരന്‍. ഇരുവരും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. നിലവില്‍ ദില്ലിയില്‍ ഡെപ്യൂട്ടി കലക്ടറാണ് ഹര്‍ഷിത് സൈനി. ദില്ലിയില്‍ വച്ച് ജൂണ്‍ 20നായിരുന്നു രജിസ്റ്റര്‍ വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ ദില്ലിയിലും ലക്ഷദ്വീപിലും കൊച്ചിയിലുമായി വിവാഹച്ചടങ്ങ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഐഷ സുല്‍ത്താന ഡല്‍ഹിയിലാണ്. വാട്‌സാപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും ഐഷ സുല്‍ത്താനയുടെ […]

Read More
 ‘ബിന്ദു: ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷി’; ആരോഗ്യ മന്ത്രി രാജിവെക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

‘ബിന്ദു: ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷി’; ആരോഗ്യ മന്ത്രി രാജിവെക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ബിന്ദു: ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷി’ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഇപി ഉമര്‍, അന്‍ഷാദ് മണക്കടവ്, ഷാഹുല്‍ഹമീദ്, ഷമീര്‍ ചെറൂപ്പ, അഷ്‌റഫ് വള്ളിപറമ്പ്, അമീന്‍ കുന്നമംഗലം, M അസുമയ്യ, എം പി ഫാസില്‍, അനീസ് മുണ്ടോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Read More
 വീടിന്റെ താക്കോല്‍ദാനം എം.കെ രാഘവന്‍ എംപി നിര്‍വ്വഹിച്ചു

വീടിന്റെ താക്കോല്‍ദാനം എം.കെ രാഘവന്‍ എംപി നിര്‍വ്വഹിച്ചു

പി.ടി.കലേഷിന്റെ കുടുംബത്തിനു വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം എം.കെ.രാഘവന്‍ എംപി നിര്‍വ്വഹിച്ചു. വസ്തുവിന്റെ പ്രമാണം പി.ടി.എ.റഹിം എംഎല്‍എ കുടുംബത്തിന് നല്‍കി. ചാരിറ്റി പ്രവര്‍ത്തകന്‍ അഡ്വ.ഷമീര്‍ കുന്ദമംഗലം, ടി.കെ.സദാനന്ദന്‍, അമൃത മിഥുന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, ടി.പി.മാധവന്‍, ടി.പി.സുരേഷ്, വിനോദ് പടനിലം, എം.എം.സുധീഷ് കുമാര്‍, സി.വി.സംജിത്ത്, എം.ബാബുമോന്‍, ജംഷീദ് ചാത്തമംഗലം, അഫ്‌സല്‍, പ്രീതി.യു.സി. ശശികുമാര്‍ […]

Read More