പെരുവഴിക്കടവ് എം കെ ശങ്കരനാരായണന്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം നടത്തി

പെരുവഴിക്കടവ് എം കെ ശങ്കരനാരായണന്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം നടത്തി

കുന്ദമംഗലം : ജ്വാല സാംസ്‌കാരിക വേദി പെരുവഴിക്കടവ് എം കെ ശങ്കരനാരായണന്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. ബില്‍ഡിംഗ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. പരിപാടിയില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാബു നെല്ലുളി, സത്യഭാമ അയോധ്യ, സദാനന്ദന്‍ ടി കെ, ശശികുമാര്‍ കാവാട്ട്, ബിജു സുവര്‍ണ്ണ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജ്വാല സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ് യദു കാവാട്ട് സ്വാഗതവും, സെക്രട്ടറി അനന്തു പി […]

Read More
 കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍:സംസ്ഥാനത്ത് ഉടനീളം 22 സ്ഥലങ്ങളിൽ സ്‌കൂളുകള്‍ ആരംഭിക്കും

കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍:സംസ്ഥാനത്ത് ഉടനീളം 22 സ്ഥലങ്ങളിൽ സ്‌കൂളുകള്‍ ആരംഭിക്കും

സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നത് 22 സ്ഥലങ്ങളില്‍. സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കാനാണ് തീരുമാനം. കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ […]

Read More
 യാത്രക്കിടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

യാത്രക്കിടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

കുന്ദമംഗലം: യാത്രക്കിടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. കുന്ദമംഗലം പുട്ടാട്ടെ വീട്ടില്‍ ജിഷ എ ആറിന്റെ പേഴ്‌സ് ആണ് നഷ്ടപ്പെട്ടത്. കുന്ദമംഗലത്ത് നിന്നും കോഴിക്കോട് പോവുന്ന കെഎസ്ആര്‍ടി ബസില്‍ യാത്രക്കിടയിലാണ് പേഴ്‌സ് നഷ്ടമായത്. 4000 രൂപ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും നഷ്ടമായി. കിട്ടുന്നവര്‍ 7598934337 എന്ന നമ്പറില്‍ അറിയിക്കുക.

Read More
 തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ കെപിസിസിയുടെ അടിയന്തര യോഗം :പ്രചാരണ പരിപാടികളെ സംബന്ധിച്ച് യോഗം തീരുമാനമെടുക്കും

തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ കെപിസിസിയുടെ അടിയന്തര യോഗം :പ്രചാരണ പരിപാടികളെ സംബന്ധിച്ച് യോഗം തീരുമാനമെടുക്കും

ലോക്‌സഭ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ കെപിസിസിയുടെ അടിയന്തര യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്ന് രാവിലെ 10 മണിക്ക് കെപിസിസി ഓഫിസിലാണ് യോഗം ചേരുക. പ്രചാരണ പരിപാടികളെ സംബന്ധിച്ച് യോഗം തീരുമാനമെടുക്കും.കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുന്നതിനെ തുടര്‍ന്ന് താത്കാലിക ചുമതല ലഭിച്ച എംഎം ഹസന്‍ ഇന്ന് ചുമതലയേല്‍ക്കും.കൂടാതെ സിഎഎ വിഷയത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണി വരെയാണ് പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, […]

Read More
 ചുലാം വയല്‍ മാക്കൂട്ടം യുപി സ്‌കൂളിനടുത്ത് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഡ്രൈയിനേജിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

ചുലാം വയല്‍ മാക്കൂട്ടം യുപി സ്‌കൂളിനടുത്ത് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഡ്രൈയിനേജിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം :ചുലാം വയല്‍ മാക്കൂട്ടം യുപി സ്‌കൂളിനടുത്ത് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ആയ പത്തു ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന ഡ്രൈനേജിന്റെ പ്രവര്‍ത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ ഷി യോലാല്‍ അധ്യക്ഷത വഹിച്ചു. എ കെ ഷൗക്കത്തലി, എ പി സഹദേവന്‍, ഒ.കെ. ഷൗക്കത്തലി, എ പി ഗോപാലന്‍, എ കെ ഹുസൈന്‍ ,എ പി മൂസക്കുട്ടി ഹാജി, എ പി […]

Read More
 ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. വന്നത് സ്വന്തം ഇഷ്ടപ്രകാരം; പദ്മജയുടെ ബിജെപി പ്രവേശത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി

ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. വന്നത് സ്വന്തം ഇഷ്ടപ്രകാരം; പദ്മജയുടെ ബിജെപി പ്രവേശത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി

തൃശൂര്‍: പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നതില്‍ പ്രതികരിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. പദ്മജ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. പദ്മജയുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിച്ചു. കേന്ദ്രനേതാക്കള്‍ പറഞ്ഞാല്‍ തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്. ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല. അവരുടെ ഇഷ്ടം രേഖപ്പെടുത്തി ദേശീയ നേതൃത്വം അവരെ നിരാകരിച്ചില്ല. സ്വീകരിച്ചു. അവരെ എന്റെ നേതാക്കള്‍ സ്വീകരിച്ചു എന്നുപറഞ്ഞാല്‍ എനിക്ക് […]

Read More
 രഥോത്സവ ഘോഷയാത്രക്കെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പരാതിയിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പോലിസ്

രഥോത്സവ ഘോഷയാത്രക്കെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പരാതിയിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പോലിസ്

തമിഴ്‌നാട് വെള്ളക്കോവിലില്‍ രഥോത്സവ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയെ ഏഴു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മാര്‍ച്ച് ഒന്‍പതാം തീയതി വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പച്ചത്. സംഭവത്തില്‍ ഏഴുപേരെയും പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന്റെ രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More
 പൗരത്വനിയമ ഭേദഗതി; രാജ്യമെങ്ങും വൻ പ്രതിഷേധം:മുസ്ലീം വിഭാഗക്കാര്‍ വിജ്ഞാപനത്തിന്‍റെ പേരില്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രം

പൗരത്വനിയമ ഭേദഗതി; രാജ്യമെങ്ങും വൻ പ്രതിഷേധം:മുസ്ലീം വിഭാഗക്കാര്‍ വിജ്ഞാപനത്തിന്‍റെ പേരില്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രം

പൗരത്വനിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം പ്രതിഷേധത്തില്‍ പങ്കാളികളാകുന്നുണ്ട്. വിജ്ഞാപനത്തിനെതിരെ നിയമപരമായി നീങ്ങുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളടക്കം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അസമില്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.ദില്ലിയില്‍ ഇന്നും പ്രതിഷേധം സജീവമായി തുടരും. ഇന്നലെ ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.കേരളത്തില്‍ യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളും സഖ്യകക്ഷികളുമെല്ലാം പ്രതിഷേധത്തിലുണ്ട്. ഇന്നും പലയിടങ്ങളിലും പ്രതിഷേധം നടത്താനാണ് മുന്നണികളുടെയും […]

Read More
 ഇലക്ടറല്‍ ബോണ്ട്; എസ്ബിഐ കൈമാറിയ വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി

ഇലക്ടറല്‍ ബോണ്ട്; എസ്ബിഐ കൈമാറിയ വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഡിജിറ്റല്‍ രൂപത്തിലാണ് എസ്ബിഐ വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സന്ദര്‍ശം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തും. എസ്ബിഐ വിവരങ്ങള്‍ സമര്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ […]

Read More
 ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ച സംഭവം;ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്;ശരീരത്തില്‍ മര്‍ദ്ദനമേറ്റ പരിക്കുകളില്ല

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ച സംഭവം;ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്;ശരീരത്തില്‍ മര്‍ദ്ദനമേറ്റ പരിക്കുകളില്ല

മലപ്പുറം: പാണ്ടിക്കടവില്‍ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍ (36) ആണ് സ്റ്റേഷനില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ചത്. പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

Read More