കെ സുരേന്ദ്രന്‍ വിജയശില്‍പി; നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവുമെന്ന് ബിജെപി

കെ സുരേന്ദ്രന്‍ വിജയശില്‍പി; നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവുമെന്ന് ബിജെപി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കേരളത്തിലെ മികച്ച പ്രകടനത്തിന്റെ വിജയശില്‍പ്പി കെ സുരേന്ദ്രനാണെന്ന് ബിജെപി. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവാണെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ കുറിപ്പ്. കുറിപ്പ് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ശ്രീ സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ […]

Read More
 സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം; മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്

സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം; മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയിച്ച സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. മന്ത്രിസ്ഥാനം സംബന്ധിച്ച് തന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അവര്‍ പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്ക് സുരേഷ് ഗോപി ഡല്‍ഹിക്ക് തിരിക്കും. കേരളത്തില്‍ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും.

Read More
 അസമിലും ആന്ധ്രയിലും എന്‍ഡിഎ തരംഗം

അസമിലും ആന്ധ്രയിലും എന്‍ഡിഎ തരംഗം

ഗുവാഹത്തി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ അസമിലും എന്‍.ഡി.എ മുന്നില്‍. ആകെയുള്ള 14 സീറ്റുകളില്‍ 11 എണ്ണത്തിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ഇതില്‍ ഒമ്പത് സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുമ്പോള്‍ സഖ്യകക്ഷികളായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലും അസം ഗണ പരിഷത്തും ഓരോ സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇന്‍ഡ്യ സഖ്യത്തില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഗുവാഹത്തിയില്‍ ബിജെപിയുടെ ബിജുലി കലിത മേഥിയാണ് മുന്നില്‍. ജോര്‍ഹട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഗൗരവ് ഗോഗോയി ആണ് മുന്നില്‍. ആന്ധ്രാപ്രദേശില്‍ […]

Read More
 ‘തൃശൂര്‍ എടുത്തു’; സുരേഷ് ഗോപി വിജയത്തിലേക്ക്; കേരളത്തില്‍ യുഡിഎഫ് തരംഗം

‘തൃശൂര്‍ എടുത്തു’; സുരേഷ് ഗോപി വിജയത്തിലേക്ക്; കേരളത്തില്‍ യുഡിഎഫ് തരംഗം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയത്തിലേക്ക് കുതിക്കുകയാണ്. സുരേഷ് ഗോപി യുടെ ലീഡ് 22,000 കടന്നു. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപി 22,302 വോട്ടുകള്‍ക്കാണ് ലീഡു ചെയ്യുന്നത്. എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാരാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരത്തും ബിജെപിയും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സിറ്റിങ് എംപിയായ ശശി തരൂര്‍ ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനോട് […]

Read More
 താമര വിരിയുമോ? തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍

താമര വിരിയുമോ? തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍

തൃശൂര്‍: കേരളത്തില്‍ താമര വിരിയുമോ? തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍. എന്‍.ഡി.എ നിലവില്‍ തൃശൂരില്‍ മാത്രമാണ് ലീഡിലുള്ളത്.3000ന് മുകളില്‍ വോട്ടുകള്‍ക്ക് മുന്നിലാണ് സുരേഷ് ഗോപി നില്‍കുന്നത്. ഒരു ഘട്ടത്തില്‍ വി.എസ്. സുനില്‍കുമാര്‍ 864 വോട്ടുകള്‍ക്ക് വരെ മുന്‍പിലായിരുന്നു.

Read More
 നിയമസഭ തിരഞ്ഞെടുപ്പ്: അരുണാചലില്‍ ബിജെപി തന്നെ; സിക്കിമില്‍ എസ്‌കെഎം

നിയമസഭ തിരഞ്ഞെടുപ്പ്: അരുണാചലില്‍ ബിജെപി തന്നെ; സിക്കിമില്‍ എസ്‌കെഎം

അരുണാചല്‍ പ്രദേശില്‍ ബിജെപി തുടര്‍ച്ചയായ മൂന്നാംവട്ടവും അധികാരമുറപ്പിച്ചു. 60 അംഗ നിയമസഭയില്‍ 30 സീറ്റില്‍ ബിജെപി വിജയിച്ചു. 7 സീറ്റില്‍ ലീഡ് ചെയ്യുന്നു. സഖ്യകക്ഷിയായ എന്‍പിപി രണ്ടിടത്തും ലീഡ് ചെയ്യുന്നുണ്ട്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ രണ്ടിടത്ത് നിജയിച്ചു. എന്‍സിപി മൂന്നു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡുവും വിജയിച്ച പ്രമുഖരില്‍പ്പെടുന്നു. സിക്കിമില്‍ വമ്പന്‍ വിജയത്തിലേക്ക് ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച. 32 ല്‍ 16 സീറ്റില്‍ എസ് കെഎം വിജയിച്ചു. 15 സീറ്റില്‍ എസ്‌കെഎം […]

Read More
 അരുണാചലില്‍ ഭരണം ഉറപ്പിച്ച് ബിജെപി; സിക്കിം തൂത്തൂവാരി എസ്‌കെഎം

അരുണാചലില്‍ ഭരണം ഉറപ്പിച്ച് ബിജെപി; സിക്കിം തൂത്തൂവാരി എസ്‌കെഎം

അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അരുണാചലില്‍ ബിജെപി ഭരണ ഉറപ്പിച്ച് കഴിഞ്ഞു. കേവല ഭൂരിപക്ഷം മറികടന്ന് 45 സീറ്റുകളില്‍ ബിജെപി മുന്നേറ്റമാണ്. 60 അംഗ നിയമസഭയിലേക്ക് പത്ത് സീറ്റുകളില്‍ എതിരില്ലാതെ നേരത്തെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. എന്‍പിപി ആറിടത്തും മറ്റുള്ളവര്‍ 9 ഇടത്തും ലീഡ് ചെയ്യന്നു. അരുണാചലില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചിരുന്നത്. സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച സീറ്റുകള്‍ തൂത്തുവാരി ഭരണത്തുടര്‍ച്ച ഉറപ്പിച്ച് കഴിഞ്ഞു. 32 […]

Read More
 നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചലില്‍ ബിജെപി മുന്നേറ്റം; സിക്കിമില്‍ എസ് കെ എം പടയോട്ടം

നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചലില്‍ ബിജെപി മുന്നേറ്റം; സിക്കിമില്‍ എസ് കെ എം പടയോട്ടം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ ബിജെപിക്ക് നേട്ടം. കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റുകളിലാണ് നിലവില്‍ ബിജെപി മുന്നേറുന്നത്. ഇതില്‍ പത്ത് സീറ്റുകള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതാണ്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍പിപി നാല് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും മുന്നേറുകയാണ്. സിക്കിമല്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് മുന്നേറുന്നത്. 24 സീറ്റിലാണ് ലീഡ്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. സിക്കിമില്‍ 32 സീറ്റും […]

Read More
 പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡീയോകള്‍ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കള്‍ കൂടി അറസ്റ്റില്‍

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡീയോകള്‍ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കള്‍ കൂടി അറസ്റ്റില്‍

ബെം?ഗളൂരു: കര്‍ണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ട് ബിജെപി നേതാക്കള്‍ കൂടി അറസ്റ്റില്‍. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിനു ശേഷം സ്‌പോട്ട് ഇന്‍ക്വസ്റ്റിനായി ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികള്‍ അശ്ലീല ക്ലിപ്പുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച രണ്ട് പെന്‍ഡ്രൈവുകളും കമ്പ്യൂട്ടര്‍ സിപിയുവും എസ്‌ഐടി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പിടിക്കപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തിയെന്നും എന്നാല്‍ […]

Read More
 പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ ചോര്‍ത്തി; കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ ചോര്‍ത്തി; കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ ചോര്‍ത്തിയെന്ന കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. അഡ്വ. ജി. ദേവരാജ് ഗൗഡയാണ് അറസ്റ്റിലായത്. പെന്‍ഡ്രൈവിലാണ് ഇയാള്‍ വീഡിയോ ചേര്‍ത്തിയത്. ഹാസന്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, താനല്ല വീഡിയോ ചോര്‍ത്തിയതെന്നും കോണ്‍ഗ്രസാണ് അത് ചെയ്തതെന്നും ആരോപിച്ച് ഇദ്ദേഹം രംഗത്തുവന്നിരുന്നു.

Read More