പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ ചോര്‍ത്തി; കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ ചോര്‍ത്തി; കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ ചോര്‍ത്തിയെന്ന കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. അഡ്വ. ജി. ദേവരാജ് ഗൗഡയാണ് അറസ്റ്റിലായത്. പെന്‍ഡ്രൈവിലാണ് ഇയാള്‍ വീഡിയോ ചേര്‍ത്തിയത്. ഹാസന്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, താനല്ല വീഡിയോ ചോര്‍ത്തിയതെന്നും കോണ്‍ഗ്രസാണ് അത് ചെയ്തതെന്നും ആരോപിച്ച് ഇദ്ദേഹം രംഗത്തുവന്നിരുന്നു.

Read More
 മുസ്ലീം വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചു; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍

മുസ്ലീം വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചു; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍

ബംഗളൂരു: വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. ഇന്നലെ വൈകീട്ട് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത മുസ്ലീം വിദ്വേഷ വീഡിയോക്കെതിരായ പരാതിയിലാണ് അറസ്റ്റ്. സംവരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ.

Read More
 ഭക്ഷ്യക്കിറ്റ് വിവാദം ഗൂഢാലോചന; കൃത്യമായ അന്വേഷണം വേണമെന്ന് ബിജെപി

ഭക്ഷ്യക്കിറ്റ് വിവാദം ഗൂഢാലോചന; കൃത്യമായ അന്വേഷണം വേണമെന്ന് ബിജെപി

വയനാട്: ഭക്ഷ്യക്കിറ്റ് വിവാദം ഗൂഢാലോചനയെന്ന് ബിജെപി. ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്റ്. കിറ്റ് നല്‍കി വോട്ട് പിടിക്കുന്നത് യുഡിഎഫും എല്‍ഡിഎഫുമെന്ന് പ്രശാന്ത് മലവയല്‍. ഗൂഢാലോചനയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ തയാറാക്കി വച്ച ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ ബത്തേരിയില്‍ നിന്ന് പിടികൂടി.

Read More
 സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി; ഏക സിവില്‍ കോഡ്; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി; ഏക സിവില്‍ കോഡ്; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ന്യൂഡല്‍ഹി: മോദിയുടെ ഗാരന്റി എന്ന ആശയത്തില്‍ ഊന്നി ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും. ഏക സിവില്‍ കോഡ് നിയമം നടപ്പാക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി. അഴിമതിക്കെതിരെ കടുത്ത നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നെഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്‍, എസ് […]

Read More
 ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചു; ജല്‍ഗാവ് എം.പി ഉന്‍മേഷ് പാട്ടീല്‍ പാര്‍ട്ടി വിട്ടു; ശിവസേനയില്‍ ചേര്‍ന്നു

ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചു; ജല്‍ഗാവ് എം.പി ഉന്‍മേഷ് പാട്ടീല്‍ പാര്‍ട്ടി വിട്ടു; ശിവസേനയില്‍ ചേര്‍ന്നു

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ജല്‍ഗാവ് എം.പി ഉന്‍മേഷ് പാട്ടീല്‍ പാര്‍ട്ടി വിട്ടു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നു. ഉന്‍മേഷിന്റെ അപ്രതീക്ഷിത ചുവടുമാറ്റം മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്. വടക്കന്‍ മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ശക്തനായ നേതാവായിരുന്നു പാട്ടീല്‍. പാട്ടീലിന്റെ പിന്‍മാറ്റം മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍. 2019ലാണ് ഉന്‍മേഷിന് ബി.ജെ.പി ജല്‍ഗാവില്‍ ടിക്കറ്റ് നല്‍കിയത്.

Read More
 കോണ്‍ഗ്രസിന് തിരിച്ചടി; ബോക്സിങ് താരം വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന് തിരിച്ചടി; ബോക്സിങ് താരം വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബോക്സിംഗില്‍ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡല്‍ ജേതാവും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ദില്ലി നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിംഗ് പരാജയപ്പെട്ടിരുന്നു.ഇത്തവണ അദ്ദേഹം ഹരിയാനയില്‍ ഭിവാനി- മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് വിജേന്ദര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

Read More
 വരുണ്‍ ഗാന്ധി ബിജെപി വിടുമോ? പ്രതികരിച്ച് മനേക ഗാന്ധി

വരുണ്‍ ഗാന്ധി ബിജെപി വിടുമോ? പ്രതികരിച്ച് മനേക ഗാന്ധി

ലഖ്‌നോ: മകനും പിലിഭിത്തിലെ സിറ്റിങ് എം.പിയുമായ വരുണ്‍ ഗാന്ധിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ ആദ്യമായി പ്രതികരിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. വരുണ്‍ ഇനി എന്തു ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അദ്ദേഹത്തോടെ തന്നെ ചോദിക്കൂ എന്നായിരുന്നു മനേകയുടെ പ്രതികരണം.സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു ഒഴിവാക്കിയതിനു പിന്നാലെ ഇന്‍ഡ്യ സഖ്യം വരുണിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ 10 ദിവസത്തെ പ്രചരണത്തിനെത്തിയതായിരുന്നു മനേക. ബി.ജെ.പിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അവര്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. ‘ബി.ജെ.പിയിലായിരിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. […]

Read More
 കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരന്‍. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തങ്കമണി ദിവാകരനായിരുന്നു. എഐസിസി അംഗമായ തങ്കമണി മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തങ്കമണി ദിവാകരന്‍ പറഞ്ഞു. 27 വയസ് മുതല്‍ താന്‍ കോണ്‍ഗ്രസിന്റെ സജീവ […]

Read More
 ഡല്‍ഹിയിലെ ഭരണം ഏറ്റെടുക്കണം; രാഷ്ട്രപതിക്ക് നിവേദനം നല്‍കി ബിജെപി

ഡല്‍ഹിയിലെ ഭരണം ഏറ്റെടുക്കണം; രാഷ്ട്രപതിക്ക് നിവേദനം നല്‍കി ബിജെപി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ഭരണം ഏറ്റെടുക്കണമെന്ന് രാഷ്ട്രപതിയോട് ബിജെപി. രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് ബിജെപി നിവേദനം നല്‍കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലായ സാഹചര്യത്തിലാണ് അഭ്യര്‍ത്ഥന. സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധി നിലനില്‍ക്കുന്നു എന്ന് ബിജെപി പറയുന്നു. ഇതിനിടെ കെജരിവാളിനെതിരായ നടപടികള്‍ സിബിഐ വേഗത്തിലാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാളിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ സിബിഐ ഉടന്‍ സമര്‍പ്പിക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് […]

Read More
 ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ഇടതുമന്ത്രിയുടെ ചിത്രം; തന്റെ ഫോട്ടോ വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ഇടതുമന്ത്രിയുടെ ചിത്രം; തന്റെ ഫോട്ടോ വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: കര്‍ണ്ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രവും ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യൂതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജെഡിഎസ് ദേശീയ നേതൃത്വവുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സ്വതന്ത്ര നിലപാടുമായി സിപിഐഎമ്മിനൊപ്പം മുന്നോട്ടുപോവുകയാണെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. ബെംഗ്ളൂരു റൂറലില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കെ കൃഷ്ണന്‍കുട്ടി, മാത്യൂ ടി തോമസ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രമുള്ളത്. ‘ഞങ്ങള്‍ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ നിലപാട് എടുത്തതുപോലെ സംസ്ഥാന പാര്‍ട്ടിയായി നിലകൊള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. […]

Read More