വരുന്ന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മുന്നൂറ് സീറ്റ് നേടാനുള്ള സാധ്യത കാണുന്നില്ല;ദൈവം സഹായിക്കട്ടെ

വരുന്ന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മുന്നൂറ് സീറ്റ് നേടാനുള്ള സാധ്യത കാണുന്നില്ല;ദൈവം സഹായിക്കട്ടെ

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 300 സീറ്റ് കിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ പൊതുപരിപാടിയ്ക്കിടെആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടി റദ്ദാക്കണമെങ്കില്‍ ഒന്നുകില്‍ സുപ്രീംകോടതി വിചാരിക്കണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസ് 300 ലധികം സീറ്റ് നേടി അധികാരത്തില്‍ വരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.എന്നാല്‍ അതിന് (300 സീറ്റ് നേടുന്നതിന്) താന്‍ സാധ്യതയൊന്നും കാണുന്നില്ലെന്നും ദൈവം സഹായിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതും […]

Read More
 മാപ്പ് പറയില്ല; എംപിമാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് മല്ലികാര്‍ജുന്‍ ഗാര്‍ഗ്

മാപ്പ് പറയില്ല; എംപിമാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് മല്ലികാര്‍ജുന്‍ ഗാര്‍ഗ്

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പ്രതിഷേധിച്ച എം.പിമാരെ ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും സസ്പെന്റ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരും ഭരണകക്ഷിയും പ്രവര്‍ത്തിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. നടപടി നേരിടുന്ന എം.പിമാര്‍ മാപ്പ് പറയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. സംഭവത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശീതകാല സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ നിന്ന് 20 എം.പിമാരെ പുറത്താക്കാനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ തവണ മണ്‍സൂണ്‍ സമ്മേളനത്തിനിടെ സഭയില്‍ […]

Read More
 പരസ്യ അതൃപ്തിയുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; തിരുവനന്തപുരത്ത് ഉണ്ടായിട്ടും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

പരസ്യ അതൃപ്തിയുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; തിരുവനന്തപുരത്ത് ഉണ്ടായിട്ടും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യോഗമാണ് ബഹിഷ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി സമരം കൂടുതല്‍ ശക്തമാക്കുക എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നത്തെ യോഗം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ ഉയര്‍ന്ന അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതൃത്വത്തിന് ശക്തമായ സൂചന […]

Read More
 രാഷ്ട്രീയകക്ഷികളിലെ കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളി;പ്രധാന മന്ത്രി

രാഷ്ട്രീയകക്ഷികളിലെ കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളി;പ്രധാന മന്ത്രി

ഭരണഘടനാ ദിനത്തിൽ കുടുംബ രാഷ്ട്രീയത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നു എന്ന ആരോപമാണ് അദ്ദേഹം ഉയർത്തിയത്. അഴിമതിയെ സ്ഥാപനവത്ക്കരിക്കാനാണ് കുടുംബ വാഴ്ചയുമായി മുന്നോട്ട് പോകുന്ന പാർട്ടികൾ ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാർട്ടികൾ എങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കും. കുടുംബങ്ങൾക്ക് വേണ്ടി കുടുംബങ്ങളാൽ നയിക്കപ്പെടുന്ന കുടുംബങ്ങളുടെ പാ‍ർട്ടികളാണ് ഇന്ത്യയിൽ ചിലത്. രാഷ്ട്രീയകക്ഷികളിലെ കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്പ്രധാനമന്ത്രി ആരോപിച്ചു. പാർലമെന്റിൻ്റെ സെൻട്രൽ ഹാളിൽ […]

Read More
 വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ ആളുകള്‍ക്ക് നല്ലത് മറ്റെന്തെങ്കിലും വായിക്കാം; സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ ആളുകള്‍ക്ക് നല്ലത് മറ്റെന്തെങ്കിലും വായിക്കാം; സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകം നിരോധിക്കണമെന്ന ഹരജി തള്ളി ഡല്‍ഹി ഹൈക്കോടതി. വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ ആളുകള്‍ക്ക് നല്ലത് മറ്റെന്തെങ്കിലും വായിക്കാമെന്നും കോടതി പറഞ്ഞു. ‘എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് വാങ്ങുകയോ വായിക്കുകയോ ചെയ്യരുതെന്ന് ആളുകളോട് ആവശ്യപ്പെടാത്തത്? പുസ്തകം മോശമായി എഴുതിയതാണെന്നും അത് വായിക്കരുതെന്നും എല്ലാവരോടും പറയുക. വികാരങ്ങള്‍ വ്രണപ്പെട്ടാല്‍ അവര്‍ക്ക് നല്ലത് മറ്റെന്തെങ്കിലും വായിക്കാം,’ കോടതി ഹരജിക്കാരനോട് പറഞ്ഞു. സല്‍മാന്‍ ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്’ എന്ന പുസ്തകം വികാരം […]

Read More
 മോഫിയയുടെ ആത്മഹത്യ;കോണ്‍ഗ്രസിന്റെ ആലുവ എസ് പി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം കല്ലേറ്, കണ്ണീർ വാതകം, ജലപീരങ്കി

മോഫിയയുടെ ആത്മഹത്യ;കോണ്‍ഗ്രസിന്റെ ആലുവ എസ് പി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം കല്ലേറ്, കണ്ണീർ വാതകം, ജലപീരങ്കി

മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.മാർച്ച് എസ് പി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു.സംഭവത്തിൽ ആരോപണവിധേയനായ സി ഐ സുധീറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ആലുവ എസ് പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചത് പ്രവര്‍ത്തകര്‍ പിന്മാറാതിരുന്നതോടെ പൊലീസ് […]

Read More
 മേഘാലയില്‍ കോൺഗ്രസിന് തിരിച്ചടി;12 എംഎൽഎമാർ പാർട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍

മേഘാലയില്‍ കോൺഗ്രസിന് തിരിച്ചടി;12 എംഎൽഎമാർ പാർട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍

മേഘാലയില്‍ 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്.മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെയുള്ളവരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായി മാറി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.സാങ്മ പാര്‍ട്ടി വിടുമെന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തുകയായിരുന്നു. പാര്‍ട്ടിയുമായി അദ്ദേഹത്തിന് […]

Read More
 സിഐയെ സസ്പെൻഡ് ചെയ്യണം;സമരം തുടർന്ന് കോൺഗ്രസ്;സ്ഥലത്തെത്തി മോഫിയയുടെ ഉമ്മയും

സിഐയെ സസ്പെൻഡ് ചെയ്യണം;സമരം തുടർന്ന് കോൺഗ്രസ്;സ്ഥലത്തെത്തി മോഫിയയുടെ ഉമ്മയും

ഗാർഹികപീഡനത്തെ തുടർന്ന്നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രാത്രിയും ഉപരോധം തുടർന്ന് കോൺഗ്രസ്. ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ സമരം. മോഫിയയുടെ ഉമ്മയും ഇന്ന് രാവിലെ സമരസ്ഥലത്ത് എത്തിയിരുന്നു.ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ എം പി യും സമരത്തിനൊപ്പം ചേർന്നു. […]

Read More
 ഇന്ധനവില വര്‍ദ്ധന, വിലക്കയറ്റം; കേന്ദ്രസര്‍ക്കാറിനെതിരെ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി പ്രിയങ്ക

ഇന്ധനവില വര്‍ദ്ധന, വിലക്കയറ്റം; കേന്ദ്രസര്‍ക്കാറിനെതിരെ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി പ്രിയങ്ക

ഇന്ധനവില വര്‍ധന വിലക്കയറ്റം എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധിക്കാന്‍ മെഗാ റാലി നടത്താനൊരുങ്ങി പ്രിയങ്ക ഗാന്ധി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഡിസംബര്‍ ആദ്യവാരം ഡല്‍ഹിയിലായിരിക്കും റാലി നടത്തുക. 2019 ന് ശേഷമുള്ള ഏറ്റവും വലിയ റാലിയായിരിക്കും ഇത്. നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജന ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രണ്ടാഴ്ച്ച നീളുന്ന പ്രധിഷേധ പരിപാടികള്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ സമാപനമായിട്ടായിരിക്കും റാലി നടത്തുക. റാലി ആസൂത്രണം ചെയ്യാന്‍ […]

Read More
 മുല്ലപ്പെരിയാർ വിവാദത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹം; പുതിയ ഡാം ഉണ്ടാക്കുന്നവരെ സമരം തുടരും; കെ സുധാകരൻ

മുല്ലപ്പെരിയാർ വിവാദത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹം; പുതിയ ഡാം ഉണ്ടാക്കുന്നവരെ സമരം തുടരും; കെ സുധാകരൻ

. മുല്ലപ്പെരിയാർ വിവാദങ്ങളിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമെന്നെന്നും പുതിയ ഡാം ഉണ്ടാകുന്നത് വരെ കോൺഗ്രസ് സമരം തുടരുമെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം ,എന്ന സന്ദേശവുമായി ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. രാവിലെ പതിനൊന്നരക്കാണ് സമരം ആരംഭിച്ചത്.വണ്ടിപ്പെരിയാർ മുതൽ വാളാടി വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സമരം […]

Read More