സില്‍വര്‍ലൈന്‍; ജനവികാരത്തിന് മുമ്പില്‍ മുട്ട് മടക്കി, മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന് കെ സുരേന്ദ്രന്‍

സില്‍വര്‍ലൈന്‍; ജനവികാരത്തിന് മുമ്പില്‍ മുട്ട് മടക്കി, മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന് കെ സുരേന്ദ്രന്‍

ജനവികാരത്തിന് മുമ്പില്‍ മുട്ടു മടക്കിയത് കൊണ്ടാണെന്ന് സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരുമാനിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സില്‍വര്‍ലൈന്‍ യാഥാര്‍ത്ഥ്യമാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പായിരുന്നു. ചെയ്തുപോയ തെറ്റുകള്‍ക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയുകയും പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ വിഷയം ഉയര്‍ത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് നേരം വെളുക്കുമ്പോഴേക്കും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. സില്‍വര്‍ലൈനിനെതിരാണ് ജനവികാരമെന്ന് […]

Read More
 മുതിര്‍ന്നവരുടെ കാലു തൊട്ടു വന്ദിക്കുന്നത് ആചാരമെന്ന് കെ സുരേന്ദ്രൻ,തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് എ. വിജയരാഘവന്‍,സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്ന് സുരേഷ് ഗോപി

മുതിര്‍ന്നവരുടെ കാലു തൊട്ടു വന്ദിക്കുന്നത് ആചാരമെന്ന് കെ സുരേന്ദ്രൻ,തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് എ. വിജയരാഘവന്‍,സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്ന് സുരേഷ് ഗോപി

വിവാദ വിഷുക്കൈനീട്ടത്തിൽ സുരേഷ് ​ഗോപി എം.പിയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.വിഷുക്കൈനീട്ടം നൽകുമ്പോൾ മുതിർന്നയാളുകളുടെ കാലിൽ വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി ചെയ്തത് നല്ല കാര്യമാണ്. അതു ചിലര്‍ക്കു പിടിച്ചില്ല. അതാണ് വിവാദത്തിനു പിന്നില്‍.അതേസമയം സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറൊ അംഗം എ. വിജയരാഘവന്‍. ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. സുരേഷ് ഗോപി സിനിമയിലെ കഥാപാത്രമായി പെരുമാറുകയാണ്. സ്ത്രീകളെ […]

Read More
 വേണു രാജാമണി സൂപ്പർ വിദേശകാര്യ മന്ത്രിയാകുന്നു; പരിഹാസവുമായി കെ സുരേന്ദ്രൻ

വേണു രാജാമണി സൂപ്പർ വിദേശകാര്യ മന്ത്രിയാകുന്നു; പരിഹാസവുമായി കെ സുരേന്ദ്രൻ

ദില്ലിയിലുള്ള, കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . വേണു രാജാമണി സൂപ്പർ വിദേശകാര്യ മന്ത്രിയാകുന്നുവെന്നും എട്ടുകാലി മമ്മൂഞ്ഞിന്റെ രാഷ്ട്രീയം കളിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. . ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളുന്നില്ല. പകരം വേണു രാജാമണി തള്ളുന്നു. യുക്രൈനിൽ നിന്നു വിദ്യാർഥികളെ എത്തിച്ചത് കേന്ദ്രസർക്കാർ ആണെന്ന് മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു. . സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു അതിനാൽ വനിത ദിനം കേരളത്തിലെ സ്ത്രീകൾക്ക് ആഘോഷിക്കാനാകില്ലെന്നും ഇതിനെതിരെ സർക്കാർ […]

Read More
 നമ്മുടെ നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല; കെ സുരേന്ദ്രൻ

നമ്മുടെ നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല; കെ സുരേന്ദ്രൻ

പത്മഭൂഷണ്‍ പുരസ്ക്കാരം സി.പി.ഐ.എം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ നിരസിച്ചതിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.ഭട്ടാചാര്യയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായിരിക്കാം നടപ്പിലായത്. ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെയെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് നമ്മുടെ നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാര്‍ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായിരിക്കാം നടപ്പിലായത്. ഏതായാലും കേരളഭൂഷണും […]

Read More
 നാലര ലക്ഷം രൂപയ്ക്ക് ഒരു മന്ത്രി ശൗചാലയം നിർമ്മിച്ച നാട്ടിലാണ് വീടും സ്ഥലവും പോകുന്നവർക്ക് നാല് ലക്ഷം അധികം കൊടുക്കുമെന്ന് പറയുന്നത്

നാലര ലക്ഷം രൂപയ്ക്ക് ഒരു മന്ത്രി ശൗചാലയം നിർമ്മിച്ച നാട്ടിലാണ് വീടും സ്ഥലവും പോകുന്നവർക്ക് നാല് ലക്ഷം അധികം കൊടുക്കുമെന്ന് പറയുന്നത്

കെ-റെയിലിനെതിരായ സമരം ബിജെപി ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാല് ലക്ഷം രൂപ അധികം നഷ്ടപരിഹാരം നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാലര ലക്ഷം രൂപയ്ക്ക് ഒരു മന്ത്രി ശൗചാലയം നിർമ്മിച്ച നാട്ടിലാണ് വീടും സ്ഥലവും പോകുന്നവർക്ക് നാല് ലക്ഷം അധികം കൊടുക്കുമെന്ന് പറയുന്നത്. ഇ.ശ്രീധരൻ ഉൾപ്പെടെയുള്ളവർ പറഞ്ഞ ബദൽ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. കേരളത്തെ വെട്ടിമുറിച്ച് പരിസ്ഥിതിയെ തകർക്കുന്ന നടപടി അനുവദിക്കില്ല. എം.ശിവശങ്കരൻ സർവ്വീസിൽ തിരിച്ചെത്തുന്നതോടെ സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമായിരിക്കുകയാണെന്ന് ബിജെപി […]

Read More
 വി ഡി സതീശൻ പിണറായി വിജയനെ നിഴൽ പോലെ പിന്തുടരുന്ന നിർ​ഗുണനായ പ്രതിപക്ഷ നേതാവ്; കെ.സുരേന്ദ്രൻ

വി ഡി സതീശൻ പിണറായി വിജയനെ നിഴൽ പോലെ പിന്തുടരുന്ന നിർ​ഗുണനായ പ്രതിപക്ഷ നേതാവ്; കെ.സുരേന്ദ്രൻ

പിണറായി വിജയനെ നിഴൽ പോലെ പിന്തുടരുന്ന നിർ​ഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്നും പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി പണിയാണ് സതീശന് ചേരുകയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വി.ഡി സതീശൻ്റെ സ്ഥാനം അജ​ഗള സ്തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ് ബിജെപി പറയുന്നത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത്, . കേരളത്തിലെ സർവകലാശാലകളെ കൈപിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ​ഗവർണറെ വിമർശിക്കുന്നതിൽ നിന്ന് […]

Read More
 കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കി,ആലപ്പുഴ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു വിമർശനവുമായി കെ സുരേന്ദ്രൻ

കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കി,ആലപ്പുഴ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു വിമർശനവുമായി കെ സുരേന്ദ്രൻ

ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രണ്‍ജീത് വധക്കേസിലെ കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിന്റെ അറിവോടെയാണ് എസ്ഡിപിഐയുടെ പ്രതികള്‍ കേരളം വിട്ടതെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.ആലപ്പുഴ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.‘രണ്‍ജീത് കൊല്ലപ്പെട്ട് രണ്ട് ദിവസം പൊലീസ് അനങ്ങിയില്ല. പ്രതികള്‍ക്കായി നാഷണല്‍ ഹൈവേയിലും സംസ്ഥാന ഹൈവേയിലും പരിശോധനയുണ്ടാകുമെന്ന് പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതികള്‍ക്ക് വിവരം നല്‍കി.അതേസമയം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ വധക്കേസില്‍ പിടിയിലായ […]

Read More
 മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം; കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല; കെ സുരേന്ദ്രൻ

മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം; കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല; കെ സുരേന്ദ്രൻ

മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം. കെ റെയിൽ പദ്ധതിയിൽ ഭീമമായ അഴിമതിയാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നതെന്നും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് കെ റെയിൽ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിതെന്നും ഒരുലക്ഷം കോടിയിൽ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാൻ ആണ് സർക്കാർ ലക്ഷ്യം. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. […]

Read More
 കെ.സുരേന്ദ്രന്‍ തുടരട്ടെയെന്ന് ബിജെപി കേന്ദ്രനേതൃത്വം;ഇടഞ്ഞ് കൃഷ്ണദാസ് പക്ഷം

കെ.സുരേന്ദ്രന്‍ തുടരട്ടെയെന്ന് ബിജെപി കേന്ദ്രനേതൃത്വം;ഇടഞ്ഞ് കൃഷ്ണദാസ് പക്ഷം

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിതം കെ.സുരേന്ദ്രന് മാത്രമല്ല, കൂട്ടായ ഉത്തരവാദിത്തമാണ് പാര്‍ട്ടിയെന്നും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി.എല്‍ സന്തോഷ്.സംസ്ഥാന ബിജെപി അധ്യക്ഷ പദവിയിൽ കെ.സുരേന്ദ്രന്‍ തുടരട്ടെയെന്നും ബി.എല്‍ സന്തോഷ് പറഞ്ഞു. മണ്ഡലങ്ങള്‍ വിഭജിക്കാനും സംഘടന കൂടുതല്‍ സക്രിയമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.അതേസമയം കെ .സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കൃഷ്ണദാസ് പക്ഷം.തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിതം കെ.സുരേന്ദ്രന് മാത്രമല്ല, കൂട്ടായ ഉത്തരവാദിത്തമാണ് പാര്‍ട്ടിയെന്നും ബി.എല്‍ സന്തോഷ് ഭാരവാഹി യോഗത്തില്‍ പറഞ്ഞു. ബി.എല്‍ സന്തോഷിന് കത്തെഴുതിയ മുതിര്‍ന്ന നേതാവ് […]

Read More
 സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായി; റിപ്പോര്‍ട്ട് തയ്യാറാക്കി വസ്തുതാന്വേഷണ സമിതി

സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായി; റിപ്പോര്‍ട്ട് തയ്യാറാക്കി വസ്തുതാന്വേഷണ സമിതി

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായെന്ന് ബി.ജെ.പി വസ്തുതാന്വേഷണ സംഘം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കെ.സുരേന്ദ്രന്റെ രണ്ടിടത്ത് മത്സരിച്ച നടപടി പരിഹാസ്യമായെന്ന് കീഴ്ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയതായി വസ്തുതാന്വേഷണ സംഘം പറയുന്നത്. താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി-സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചത്. കീഴ്ഘടകങ്ങളില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നതെന്നും […]

Read More