നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും. മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും ലഭിക്കും. മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും […]

Read More
 കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഫയലുകള്‍ ശുചിമുറിയില്‍ : യുഡിഎഫ് പ്രതിഷേധം

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഫയലുകള്‍ ശുചിമുറിയില്‍ : യുഡിഎഫ് പ്രതിഷേധം

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നവീകരണത്തിന്റെ ഭാഗമായി ലേലം ചെയ്ത് വിറ്റ പഞ്ചായത്തിലെ ഫയലുകള്‍ ശുചിമുറിക്ക് മുന്നില്‍ കൂട്ടിയിട്ടതില്‍ യു.ഡി.എഫ് പ്രതിഷേധം. കുന്ദമംഗലം പഞ്ചായത്തില്‍ ഒഴിവാക്കിയ ഫയലുകളാണ് പഞ്ചായത്തിന്റെ ശുചിമുറിക്ക് മുന്നില്‍ കൂട്ടിയിട്ടത്. പഞ്ചായത്ത് അവധി ദിവസായ കഴിഞ്ഞ ഞായറാഴ്ചയാണ് പഞ്ചായത്തിലെ ഫയലുകള്‍ എടുത്ത് മാറ്റിയത്. ജനങ്ങളുടെ പ്രധാനപ്പെട്ട രേഖകളാണ് ശുചിമുറിക്ക് മുന്നില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതെന്ന് യുഡിഎഫ് നേതാക്കാള്‍ പറഞ്ഞു. പ്രതിഷേധവുമായി പഞ്ചായത്തിലേക്കെത്തിയ യു ഡിഎഫ് പ്രവര്‍ത്തകരായപ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. നടപടി […]

Read More
 പ്രിയങ്ക ഗാന്ധിയുടെ പരിപാടികള്‍ അറിയിച്ചില്ല; യുഡിഎഫ് മലപ്പുറം ജില്ലാ നേതൃത്വത്തിന് അതൃപ്തി

പ്രിയങ്ക ഗാന്ധിയുടെ പരിപാടികള്‍ അറിയിച്ചില്ല; യുഡിഎഫ് മലപ്പുറം ജില്ലാ നേതൃത്വത്തിന് അതൃപ്തി

പ്രിയങ്കയുടെ പരിപാടികള്‍ അറിയിക്കാത്തതില്‍ മലപ്പുറം ജില്ലാ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി. പ്രിയങ്ക ഗാന്ധി വരുന്ന വിവരം അറിഞ്ഞിരുന്നില്ല. ആരും അറിയിച്ചിരുന്നില്ലന്നും യുഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനര്‍ അഷറഫ് കൊക്കൂര്‍ പറഞ്ഞു. പരിപാടി അറിഞ്ഞിരുന്നില്ലെന്ന് ചെയര്‍മാന്‍ പിടി അജയ്‌മോഹനും വ്യക്തമാക്കി. ഇരുവരും പ്രിയങ്ക ഗാന്ധിയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. പ്രിയങ്ക കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മലപ്പുറത്തുണ്ടായിരുന്നു. പരിപാടികള്‍ക്ക് മലപ്പുറം ജില്ലാ യുഡിഎഫ് കണ്‍വീനറും ചെയര്‍മാനും പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആരും അറിയിച്ചില്ലെന്ന് ഇരുവരും പരസ്യമായി പ്രതികരിച്ചത്. മൂന്ന് […]

Read More
 വോട്ടുകള്‍ വാരിക്കൂട്ടി പ്രിയങ്ക ഗാന്ധി മുന്നോട്ട്; ചെറുത്തു നില്‍ക്കാന്‍ പോലുമാവാതെ സത്യന്‍ മൊകേരിയും നവ്യ ഹരിദാസും

വോട്ടുകള്‍ വാരിക്കൂട്ടി പ്രിയങ്ക ഗാന്ധി മുന്നോട്ട്; ചെറുത്തു നില്‍ക്കാന്‍ പോലുമാവാതെ സത്യന്‍ മൊകേരിയും നവ്യ ഹരിദാസും

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നേറുമ്പോള്‍ പ്രിയങ്ക ഗാന്ധി കുതിക്കുന്നു. തുടക്കം മുതല്‍ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയുടെ ഭൂരിപക്ഷം ഒരുലക്ഷം പിന്നിട്ടിരിക്കുന്നു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ സത്യന്‍ മൊകേരി നേടുന്നതിനേക്കാള്‍ നാലിരട്ടി വോട്ട് സ്വന്തം പേരിലാക്കിയാണ് പ്രിയങ്ക മുന്നേറുന്നത്. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. ഒരു പോരാട്ടം പോലും പ്രിയങ്കക്ക് സമ്മാനിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല എന്നത് വോട്ടെണ്ണലില്‍ വ്യക്തമാണ്. പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വോട്ടര്‍മാര്‍ […]

Read More
 ‘ട്രോളി’ക്ക് മറുപടി ‘ട്രോളി’ തന്നെ; രാഹുലിന്റെ മുന്നേറ്റത്തില്‍ ട്രോളി ബാഗുമായി ആഘോഷം തുടങ്ങി യുഡിഎഫ്

‘ട്രോളി’ക്ക് മറുപടി ‘ട്രോളി’ തന്നെ; രാഹുലിന്റെ മുന്നേറ്റത്തില്‍ ട്രോളി ബാഗുമായി ആഘോഷം തുടങ്ങി യുഡിഎഫ്

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പില്‍ ആഘോഷം തുടങ്ങി. ട്രോളി ബാഗുമായാണ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാഗില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ റെയ്ഡ് നടന്നത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലുള്‍പ്പെടെ അര്‍ധരാത്രിയില്‍ നടത്തിയ റെയ്ഡില്‍ ഒന്നു കണ്ടെത്താനായിരുന്നില്ല. പിന്നീട് നീല ട്രോളി ബാഗുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട രാഹുല്‍ തന്റെ വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

Read More
 കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കടകള്‍ അടപ്പിച്ചു

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കടകള്‍ അടപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നഗരത്തില്‍ സംഘര്‍ഷം. കോഴിക്കോട് -പാലക്കാട്ട് റൂട്ടിലോടുന്ന ബസുകളാണ് മൊഫ്യൂസല്‍ സ്റ്റാന്‍ഡിന് സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും മറ്റുജില്ലകളിലേക്കുള്ള സ്വകാര്യ ബസ്സുകളാണ് തടയുന്നത്. നിറയെ യാത്രക്കാരുള്ള ബസ്സുകളെയടക്കം സമരക്കാര്‍ തടഞ്ഞ് തിരിച്ചയക്കാന്‍ ശ്രമിക്കുന്നുണ്ട്. നഗരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയ പ്രവര്‍ത്തകരെ പൊലീസ് എത്തി പിടിച്ചുമാറ്റി. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസുകള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. കോഴിക്കോട് ചേവായൂര്‍ […]

Read More
 പിപി ദിവ്യയ്ക്കെതിരെയുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു; ഭരണസമിതി യോഗത്തില്‍ ബഹളം;നടുത്തളത്തിലിറങ്ങി യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം

പിപി ദിവ്യയ്ക്കെതിരെയുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു; ഭരണസമിതി യോഗത്തില്‍ ബഹളം;നടുത്തളത്തിലിറങ്ങി യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെയുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തില്‍ ബഹളം. നടുത്തളത്തിലിറങ്ങിയായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യോഗം പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ11 മണിയോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തുടങ്ങിയത്. എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് മൗനം ആചരിച്ചാണ് യോഗം ആരംഭിച്ചത്. ഉടന്‍ തന്നെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. 7 ദിവസത്തിനു മുന്‍പ് നോട്ടിസ് നല്‍കണമെന്ന് […]

Read More
 കാഫിര്‍, ഹേമ കമ്മിറ്റി വിഷയം: യുഡിഫ് പ്രതിഷേധ സംഗമം സെപ്റ്റംബര്‍ 2ന്

കാഫിര്‍, ഹേമ കമ്മിറ്റി വിഷയം: യുഡിഫ് പ്രതിഷേധ സംഗമം സെപ്റ്റംബര്‍ 2ന്

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് സെപ്റ്റംബര്‍ 2 തിങ്കളാഴ്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ 10ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല,പി.ജെ.ജോസഫ്,സി.പി.ജോണ്‍,അനൂപ് ജേക്കബ്,മാണി സി കാപ്പന്‍,ഷിബു ബേബി ജോണ്‍,ജി.ദേവരാജന്‍,രാജന്‍ […]

Read More
 മത്സര രംഗത്തേക്ക് ഉടനെയില്ല; പ്രവര്‍ത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാവും; രമേശ് പിഷാരടി

മത്സര രംഗത്തേക്ക് ഉടനെയില്ല; പ്രവര്‍ത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാവും; രമേശ് പിഷാരടി

കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് നടന്‍ രമേശ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം പ്രവര്‍ത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാവുമെന്നും പിഷാരടി പറയുന്നു. വടകര ലോക്സഭ മണ്ഡലത്തില്‍ നിന്നും ജയിച്ചതിനു പിന്നാലെ ഷാഫി പറമ്പില്‍ പാലക്കാട് എം.എല്‍.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഇതോടെയാണ് പാലക്കാട് പിഷാരടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് നിന്ന് എംഎല്‍എയായ […]

Read More
 തൃശൂരില്‍ ടി എന്‍ പ്രതാപനെതിരെ വീണ്ടും പോസ്റ്ററുകള്‍

തൃശൂരില്‍ ടി എന്‍ പ്രതാപനെതിരെ വീണ്ടും പോസ്റ്ററുകള്‍

തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍. കെ കരുണാകരന്‍ സപ്തതി മന്ദിരത്തിലുള്ള ഡിസിസിഓഫീസ് മതിലിലാണ് പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രസ് ക്ലബ് പരിസരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഗള്‍ഫ് ടൂര്‍ നടത്തി ബിനാമി കച്ചവടങ്ങള്‍ നടത്തി നടന്ന മുന്‍ എംപിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കൂടിയായ ടി എന്‍ പ്രതാപനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുക എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സേവ് കോണ്‍ഗ്രസ് ഫോറം തൃശൂര്‍ […]

Read More