സ്‌നേഹ ശ്രീകുമാറിന്റെ ഗര്‍ഭകാലവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ്. താന്‍ ഗര്‍ഭിണിയാണ് എന്ന് സ്‌നേഹം പറഞ്ഞതു മുതല്‍ എല്ലാ വിശേഷങ്ങളും ആരാധകരും കൃത്യമായി സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യാറുണ്ട്. ഗര്‍ഭിണിയായ ശേഷമുള്ള തന്റെ വിശേഷങ്ങളും സ്‌നേഹ നിരന്തരം പങ്കുവയ്ക്കുന്നു.

ബേബി ഷവറിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ സ്‌നേഹ പങ്കുവച്ചിരിയ്ക്കുന്നത്. മുളന്തുരുത്തിയില്‍ ഉള്ള ഒരു റിസോര്‍ട്ടില്‍ വച്ചാണ് ബേബിഷവര്‍ സെലിബ്രേഷന്‍ നടന്നത്. ഏഴാം മാസത്തില്‍ ഒരു ബേബി ഷവര്‍ ഫോട്ടോഷൂട്ട് നടത്താം എന്നാണ് ആദ്യം കരുതിയത്. എങ്കില്‍ പിന്നെ ഏറ്റവും അടുപ്പമുള്ള ആള്‍ക്കാരെ വിളിച്ച് ഒരു ചടങ്ങായി തന്നെ നടത്താം എന്ന് വച്ചു.

ഏറ്റവും അടുപ്പമുള്ളവര്‍ മാത്രമാണ് ചടങ്ങിന് എത്തിയത്. പതിനഞ്ചില്‍ താഴെ മാത്രം. വീണ നായര്‍, സ്വാസിക, അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, അന്ന രാജന്‍ തുടങ്ങി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തത്. എല്ലാവരും സ്‌നേഹയും ശ്രീകുമാറുമായി അത്രയും ക്ലോസ് ആയി നില്‍ക്കുന്നവരാണ്.

മറ്റൊരു സസ്‌പെന്‍സ് കൂടെ വീഡിയോയ്ക്ക് ഉണ്ടായിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ തന്നെയാണ് സ്‌നേഹയുടെ ബേബി ഷവറിന്റെ ഡെക്രേഷന്‍ നടത്തിയത്. ഡെക്രേഷന്‍ നടത്താം എന്ന് ഏറ്റവര്‍ വന്നില്ല. അതുകൊണ്ട് ക്ഷണിച്ചവരെ കൊണ്ട് തന്നെ ആ പണി ചെയ്യിപ്പിച്ചു. പട്ടിപ്പണിയും പിച്ചക്കാശും എന്നാണ് കളിയാക്കി വീണ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *