പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്.തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.മമ്മൂട്ടി അവതരിപ്പിക്കുന്ന ‘ലൂക്ക് ആന്റണി’ എന്ന കഥാപാത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഒപ്പം ജ​ഗദീഷ്, ഷറഫുദ്ദീൻ, ​ഗ്രേസ് ആന്റണി എന്നിവരും പോസ്റ്ററിലുണ്ട്. മുൻപത്തെ പോലെ തന്നെ നി​ഗൂഢതകൾ നിറച്ചാണ് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പേരിലെ കൗതുകം കൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ചിത്രം പ്രേക്ഷക മനസസിൽ ഇടംനേടിയിരുന്നു. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *