ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ വെച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.
ഐ പി എൽ മത്സരങ്ങളിൽ ചെന്നെ സൂപ്പർ കിങ്സിന് വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് രഹാനയെ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിച്ചത്. രഹാനയെ കൂടാതെ കെ എൽ രാഹുലും തിരിച്ചെത്തിയിട്ടുണ്ട്.
സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതാണ് മറ്റൊരു പ്രധാന മാറ്റം. ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച സൂര്യകുമാറിന് തിളങ്ങാനായിരുന്നില്ല.
രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യാ രഹാനെ, കെ എല്‍ രാഹുല്‍ എന്നിവരാണ് ബാറ്റര്‍മാരായി ടീമിലുള്ളത്. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പേസ് ഓള്‍ റൗണ്ടറായി ടീമിലെത്തി. അശ്വിനും ജഡേജയും അക്സറുമാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജയ്ദേവ് ഉനദ്ഘട്ട് എന്നിവര്‍ ടീമിലെത്തി.