യുവാവ് ആത്മഹത്യ ചെയ്തു; ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയിൽ മനം നൊന്തെന്ന് കുടുംബത്തിന്റെ ആരോപണം

യുവാവ് ആത്മഹത്യ ചെയ്തു; ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയിൽ മനം നൊന്തെന്ന് കുടുംബത്തിന്റെ ആരോപണം

പശ്ചിമ ബംഗാളിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ 23 കാരൻ ആത്മഹത്യ ചെയ്തതായി ആരോപണം. രാഹുൽ ലോഹർ എന്ന യുവാവിൻ്റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. 23 കാരനായ രാഹുൽ ഒരു തുണിക്കടയിലാണ് ജോലി ചെയ്തിരുന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനൽ മത്സരം കാണാനായി ഞായറാഴ്ച അവധിയെടുത്തു. ഇന്ത്യ തോറ്റതിന് പിന്നാലെ മുറിയിൽ കയറിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാഹുലിന് ആത്മഹത്യ […]

Read More
 നീണ്ട നാളത്തെ ആവശ്യം:കെഎസ്ആർടിസി ജീവനക്കാരുടെ പഴയ കാക്കി യൂണിഫോം തിരിച്ചുവരും

നീണ്ട നാളത്തെ ആവശ്യം:കെഎസ്ആർടിസി ജീവനക്കാരുടെ പഴയ കാക്കി യൂണിഫോം തിരിച്ചുവരും

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആർടിസി തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിനാണ് അംഗീകാരമാകുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോവുകയാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടും […]

Read More
 ബാങ്കിന്റെ വാതിലിലൂടെ മുന്നണി മാറേണ്ട സാഹചര്യം ലീ​ഗിനില്ല; ലീ​ഗ് സംസ്ഥാന അധ്യക്ഷൻ

ബാങ്കിന്റെ വാതിലിലൂടെ മുന്നണി മാറേണ്ട സാഹചര്യം ലീ​ഗിനില്ല; ലീ​ഗ് സംസ്ഥാന അധ്യക്ഷൻ

സുൽത്താൻ ബത്തേരി: മുസ്ലിം ലീഗ് മുന്നണി മാറുന്നതായുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യം ഇല്ലെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. സുൽത്താൻ ബത്തേരിയിൽ ലീഗ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുകയാണ് പ്രധാന ലക്ഷ്യം. ഒരിഞ്ച് പോലും ലീഗ് മാറിനടക്കില്ല. ബാങ്കിന്റെ വാതിലിൽകൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല. മുന്നണി മാറുന്നെങ്കിൽ അത് തുറന്നുപറയും, സദിഖലി തങ്ങൾ പറഞ്ഞു.മുന്നണി ബന്ധം ഉറപ്പിക്കാനുള്ള […]

Read More
 വിശ്വാസ്യത തകർക്കാനുള്ള ശ്രമം കരുതിയിരിക്കണം;ഇ.ടി.മുഹമ്മദ് ബഷീർ

വിശ്വാസ്യത തകർക്കാനുള്ള ശ്രമം കരുതിയിരിക്കണം;ഇ.ടി.മുഹമ്മദ് ബഷീർ

മുസ്ലിം ലീഗിൻ്റെ രാഷട്രീയ വിശ്വാസ്യതയും യു.ഡി.എഫ് മുന്നണി പ്രവർത്തനത്തിലുള്ള ആത്മാർത്ഥതയും തകർക്കുന്നതിന് സി.പി.എം. നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുന്ന പാരമ്പര്യം കാക്കുന്ന നേതൃത്വം മുസ്ലിം ലീഗിനുണ്ടെന്നും പാർട്ടി പ്രവർത്തകർ കൂടുതൽ ഊർജ്ജസ്വലരായി പ്രവർത്തന രംഗത്തു സജീവമാവണമെന്നും ഇടി പറഞ്ഞു വരാനിരിക്കുന്ന പാർലിമെന്റ് നിയമസഭ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് ഇഖ്ദാം കേംബിന്റ തുടർചയായി വിഷൻ 23-26 തുടർ പദ്ധതി പ്രഖ്യാപനവുംബ്ളോക് പ്രസിഡണ്ട് അരിയിൽ അലവിക് ഉപഹാര സമർപണവുംമുസ്ലിംലിഗ് ദേശീയ ഓർഗനൈസിംഗ് സിക്രട്ടറി ഇടി മുഹമ്മദ് […]

Read More
 വിവാഹം കഴിക്കാൻ സമ്മതിച്ചില്ല; കുടുംബത്തിലെ രണ്ടുപേരെ വെടിവെച്ചു കൊന്നു, ആറുപേർക്ക് പരിക്ക്

വിവാഹം കഴിക്കാൻ സമ്മതിച്ചില്ല; കുടുംബത്തിലെ രണ്ടുപേരെ വെടിവെച്ചു കൊന്നു, ആറുപേർക്ക് പരിക്ക്

പട്‌ന: ലഖിസരായിലെ പഞ്ചാബി മൊഹല്ലയിൽ വിവാഹം എതിർത്തതിന് ഒരു കുടുംബത്തിലെ രണ്ടുപേരെ വെടിവെച്ചു കൊന്നു. സഹോദരന്മാരായ ചന്ദൻ ഝാ, രാജ്‌നന്ദൻ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ബിഹാറിൽ ഛഠ് പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ ആശിഷ് ചൗധരി എന്ന ആളാണ് വെടിയുതിർത്തത് എന്ന് പോലീസ് സ്ഥിരീകരിച്ചു . അക്രമത്തിൽ രണ്ടു സ്ത്രീകളടക്കം നാലുപേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ആശിഷ് ചൗധരി കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയുടെ കുടുംബം ഇതിനെ എതിർത്തു. […]

Read More
 മരണത്തിൽ പരാതി; തോട്ടുമുക്കത്ത് മരിച്ച യുവാവിന്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്തു

മരണത്തിൽ പരാതി; തോട്ടുമുക്കത്ത് മരിച്ച യുവാവിന്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്തു

യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ പോസ്റ്റ്‌മോർട്ടം നടത്താനായി മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്തു. തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയിൽ തോമസ്(36) എന്ന തൊമ്മന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ പനംപ്ലാവ് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിലെ കല്ലറയിൽനിന്ന് പുറത്തെടുത്തത്.അരീക്കോട് പോലീസ് ഇൻസ്‌പെക്ടർ അബ്ബാസലി, പോലീസ് സർജൻ പി.പി. അജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഏറനാട് തഹസിൽദാർ ഹാരിസ് കപൂറിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നവംബർ നാലിനാണ് ടിപ്പർ ലോറി ഡ്രൈവറായ തോമസ് മരിച്ചത്. […]

Read More
 സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല;റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി മമ്മൂട്ടി

സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല;റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി മമ്മൂട്ടി

റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ലെന്നും റിവ്യു നോക്കിയല്ല സിനിമ കാണേണ്ടതല്ലെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.“റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. […]

Read More
 വന്ദേഭാരതിനായി ഒരു മണിക്കൂര്‍ വരെ ട്രെയിനുകൾ പിടിച്ചിടുന്നു; വാ മൂടിക്കെട്ടി പ്രതിഷേധിച്ച് യാത്രക്കാർ

വന്ദേഭാരതിനായി ഒരു മണിക്കൂര്‍ വരെ ട്രെയിനുകൾ പിടിച്ചിടുന്നു; വാ മൂടിക്കെട്ടി പ്രതിഷേധിച്ച് യാത്രക്കാർ

വന്ദേഭാരതിന് വേണ്ടി ട്രെയിനുകള്‍ ഏറെ നേരം പിടിച്ചിടുന്നതുള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് വായ മൂടിക്കെട്ടി യാത്രക്കാരുടെ പ്രതിഷേധം. ആലപ്പുഴ – എറണാകുളം റൂട്ടിലെ സ്ഥിരം യാത്രക്കാരാണ് രാവിലെ മെമു ട്രെയിനില്‍ കറുത്ത മാസ്കണിഞ്ഞ് യാത്ര ചെയ്തത്. എ എം ആരിഫ് എം പിയും യാത്രക്കാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.ഒറ്റവരി പാത മാത്രമുള്ള ആലപ്പുഴ – എറണാകുളം റൂട്ടില്‍ യാത്രക്കാര്‍ നേരിടുന്ന ദുരിതത്തിന് കണക്കില്ല. പ്രത്യേകിച്ച് ജോലിക്കും പഠനത്തിനും പോകുന്ന സ്ഥിരം യാത്രക്കാര്‍. ട്രെയിന്‍ പിടിച്ചിടുന്നതും വൈകി ഓടുന്നതും പതിവ് […]

Read More
 നവകേരള സദസ്സില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രി:പരാതി കൗണ്ടറുകള്‍ ഇരുപതാക്കി ഉയർത്തി

നവകേരള സദസ്സില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രി:പരാതി കൗണ്ടറുകള്‍ ഇരുപതാക്കി ഉയർത്തി

സമയ പരിമിതി മൂലമാണ് നവകേരള സദസ്സില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.രണ്ടു ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ഇന്ന് മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്‍റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908 ഉം കാസര്‍ഗോഡ് 3451ഉം ഉദുമയില്‍ 3733ഉം […]

Read More
 കൊച്ചിയിൽ സിനിമാ മോഡൽ അടി;നഞ്ചക് ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്

കൊച്ചിയിൽ സിനിമാ മോഡൽ അടി;നഞ്ചക് ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്

കൊച്ചിയിൽ ‘RDX’ സിനിമാ മോഡൽ അടി.പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ഒമ്പതംഗ സംഘമാണ് യുവാക്കളെ ആക്രമിച്ചത്. നഞ്ചക്’ ഉപയോഗിച്ചായിരുന്നു ആക്രമണം.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ആയിരുന്നു സംഭവം. കതൃക്കടവിൽ പ്രവർത്തിക്കുന്ന ബാറിൽ നിന്നും ഇറങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ‘നഞ്ചക്’ കൊണ്ടുള്ള ആക്രമണത്തിൽ രണ്ടുപേരുടെ തലയ്ക്ക് പരിക്കേറ്റു. ഒരാളുടെ മുൻവശത്തെ പല്ല് ഒടിഞ്ഞിട്ടുണ്ട്. പൊലീസ് എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നോർത്ത് സി.ഐ അറിയിച്ചു. അക്രമം […]

Read More