ദില്ലിയില്‍ വമ്പൻ തീപിടുത്തം; രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു

ദില്ലിയില്‍ വമ്പൻ തീപിടുത്തം; രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു

ഷാദ്രയില്‍ വമ്പൻ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കുട്ടികളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും അടക്കം പത്തിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവര്‍ ഇവരിലുള്‍പ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരുക്കേറ്റവരുടെ നിലയെ കുറിച്ചും വ്യക്തതയായിട്ടില്ല. ഷാദ്രയിലെ ഗീതാ കോളനിയിൽ ആണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് അഞ്ചരയോടെ പൊലീസ് സംഭവസ്ഥലത്തെത്തി. ഇവരാണ് ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചത്. ആളുകളെ മുഴുവനായി പുറത്തെടുത്തുവെന്നാണ് വിവരം. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. […]

Read More
 ‘ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു’; സുഹൃത്തിനെതിരെ പരാതിയുമായി യുവതി

‘ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു’; സുഹൃത്തിനെതിരെ പരാതിയുമായി യുവതി

കൊച്ചി സ്വദേശിയായ 25 കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പ്രതി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. നാദാപുരം സ്വദേശിയായ സുഹൃത്തിനെതിരെയാണ് ഇരുപത്തിയഞ്ചുകാരിയുടെ പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനം. പിന്നീട് 25 ലക്ഷം രൂപ നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. വഴങ്ങാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായും അതിജീവിത. മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ […]

Read More
 ലഹരിക്കടത്തു കേസില്‍ എക്‌സൈസ് പിടികൂടി; പ്രതി ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ലഹരിക്കടത്തു കേസില്‍ എക്‌സൈസ് പിടികൂടി; പ്രതി ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: ലോക്കപ്പിനുള്ളില്‍ പ്രതി മരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലഹരിക്കടത്തു കേസില്‍ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും വീട്ടില്‍ നിന്നും എക്സൈസ് പിടിച്ചെടുത്തിരുന്നു. ഇന്നു രാവിലെ ഏഴു മണിക്കാണ് ലോക്കപ്പിനുള്ളില്‍ ഷോജോ ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഡ്രൈവറാണ് ഇയാള്‍. എന്നാല്‍ ഷോജോ ആത്മഹത്യ ചെയ്യാനുള്ള […]

Read More
 കലോത്സവ കോഴക്കേസ്: ഫലം അട്ടിമറിക്കാന്‍ പലരും സമീപിച്ചു; ഷാജിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍; വെളിപ്പെടുത്തി കുടുംബം

കലോത്സവ കോഴക്കേസ്: ഫലം അട്ടിമറിക്കാന്‍ പലരും സമീപിച്ചു; ഷാജിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍; വെളിപ്പെടുത്തി കുടുംബം

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഷാജിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ഷാജിയുടെ അമ്മ ലളിത. ഷാജിയുടെ മുഖത്ത് കരുവാളിച്ച പാടുണ്ടായിരുന്നു. വിവാദസംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ഷാജിയുടെ സഹോദരന്‍ അനില്‍ കുമാര്‍ ആരോപിച്ചു. മാര്‍ഗം കളി ഫലം അട്ടിമറിക്കാന്‍ പലരും സമീപിച്ചിരുന്നു. എന്നാല്‍ ഷാജി അതിന് വഴങ്ങാന്‍ തയ്യാറായില്ല. തന്നെ കുടുക്കിയതായി ഷാജി പറഞ്ഞിരുന്നു. ഷാജിയെ കുടുക്കിയത് ചില സുഹൃത്തുക്കളാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ എത്തിയതിനു ശേഷം അസ്വസ്ഥനായിട്ടാണ് ഷാജിയെ കണ്ടതെന്നും […]

Read More
 കുന്ദമംഗലം പഞ്ചായത്തിലെ സോളാർ പാനൽ മോഷണം: പ്രതി പിടിയിൽ

കുന്ദമംഗലം പഞ്ചായത്തിലെ സോളാർ പാനൽ മോഷണം: പ്രതി പിടിയിൽ

കുന്ദമംഗലം പഞ്ചായത്തിൽ സോളാർ പാനൽ മോഷണമോഷണ കേസിലെ പ്രതി പിടിയിലായി. കോഴിക്കോട് നെല്ലിക്കോട് പറയാൻകണ്ടി വീട്ടിൽ അനീഷ് പി കെ എന്ന ആളെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ട് കൊണ്ടുവരണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് കവാടത്തിൽപ്രതിഷേധ സമരം നടത്തിയിരുന്നു. പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലെ നിലയിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു. തുടർന്ന് പ്രതികളെ സംരക്ഷിക്കുന്നതിന് പഞ്ചായത്തും പോലീസും ഒത്തു കളിക്കുകയാണെന്ന് ആരോപിച്ചും കുറ്റക്കാരെ […]

Read More
 ലോക്സഭാ തെരഞ്ഞെടുപ്പ്: സംശയകരമായ പണമിടപാടുകൾ ബാങ്കുകൾ റിപ്പോർട്ട് ചെയ്യണം

ലോക്സഭാ തെരഞ്ഞെടുപ്പ്: സംശയകരമായ പണമിടപാടുകൾ ബാങ്കുകൾ റിപ്പോർട്ട് ചെയ്യണം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശാനുസരണം എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർക്ക് ദിവസവും റിപ്പോർട്ട് നൽകണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളിൽ അസ്വഭാവികമായും സംശയിക്കത്തക്ക രീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം/പിൻവലിക്കൽ, ഒരു അക്കൗണ്ടിൽ നിന്ന് ആർ.ടി.ജി.എസ് വഴി അസ്വഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറൽ, സ്ഥാനാർഥി സത്യവാങ്മൂലത്തിൽ പറഞ്ഞ സ്വന്തമോ പങ്കാളിയുടെയോ […]

Read More
 കട്ടപ്പന ഇരട്ടക്കൊലപാതക കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

കട്ടപ്പന ഇരട്ടക്കൊലപാതക കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

കട്ടപ്പന ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ വകുപ്പുകളിലെ പത്ത് ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ ഉൾപ്പടെ ഉള്ളവരെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഡി ഐ ജി കട്ടപ്പനയിൽ പറഞ്ഞു. കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയൻ(DIG putta vimaladithya) എന്നയാളെയും ഇദ്ദേഹത്തിന്‍റെ മകളുടെ നവജാത ശിശുവിനെയും […]

Read More
 2019 മുതല്‍ 24 വരെ വാങ്ങിയത് 22,217 ഇലക്ടറല്‍ ബോണ്ടുകള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയത് 22,030;  വിവരങ്ങള്‍ കൈമാറിയെന്ന് എസ് ബി ഐ

2019 മുതല്‍ 24 വരെ വാങ്ങിയത് 22,217 ഇലക്ടറല്‍ ബോണ്ടുകള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയത് 22,030;  വിവരങ്ങള്‍ കൈമാറിയെന്ന് എസ് ബി ഐ

ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്.ബി.ഐ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2019 മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകളാണ് വിറ്റുപോയത്. ഇതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉപയോഗിച്ചെന്നും എസ്.ബി.ഐ വ്യക്തമാക്കി. ഇലക്ട്രല്‍ ബോണ്ട് വാങ്ങിയ ആളുടെ പേര്, എത്ര രൂപയുടെ ബോണ്ടാണ് വാങ്ങിയത്, ബോണ്ട് വാങ്ങിയ തീയതി എന്നീ വിവരങ്ങളാണ് എസ്.ബി.ഐ പ്രധാനമായും സുപ്രിംകോടതിക്ക് കൈമാറിയത്. ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ച തീയതിയും ഉപയോഗിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിവരങ്ങളും എസ്.ബി.ഐ കൈമാറിയിട്ടുണ്ട്. […]

Read More
 ഇന്‍സ്റ്റ ഇന്‍ഫ്ലൂവെന്‍സര്‍ ഗ്രീഷ്മയ്ക്കെതിരെ സോഷ്യല്‍ മീഡിയ താരം അമല ഷാജിയുടെ അമ്മയുടെ കമന്റ്‌: സംഭവം വിവാദമായി

ഇന്‍സ്റ്റ ഇന്‍ഫ്ലൂവെന്‍സര്‍ ഗ്രീഷ്മയ്ക്കെതിരെ സോഷ്യല്‍ മീഡിയ താരം അമല ഷാജിയുടെ അമ്മയുടെ കമന്റ്‌: സംഭവം വിവാദമായി

സോഷ്യല്‍ മീഡിയ കാലത്ത് സിനിമ ടിവി താരങ്ങളെപ്പോലെ പ്രശസ്തരാണ് ഇന്‍സ്റ്റഗ്രാമിലെയും മറ്റും ക്രിയേറ്റര്‍മാര്‍. ദിവസവുമുള്ള കാര്യങ്ങള്‍ മുതല്‍ മനുഷ്യന്‍റെ വിവിധ അവസ്ഥ വരെ രസകരമായി അവതരിപ്പിക്കുന്ന ക്രിയേറ്റേര്‍സ് ഇത്തരത്തില്‍ വലിയ പ്രശസ്തി നേടുന്നുണ്ട്. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തയാണ് കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്സ്.തന്‍റെ വീടും പരിസരവും എല്ലാം ചേര്‍ത്ത് ഗ്രീഷ്മ നടത്തുന്ന രസകരമായ ആവിഷ്കാരങ്ങള്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഗ്രീഷ്മയ്ക്ക് നേടി കൊടുത്തിരിക്കുന്നത്. എന്നാല്‍ ഗ്രീഷ്മ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അവര്‍ നേരിട്ട ഒരു അധിക്ഷേപത്തിന്‍റെ പേരിലാണ്. ഇന്‍സ്റ്റഗ്രാം […]

Read More
 കോണ്‍ഗ്രസിന് തിരിച്ചടി; കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍

കോണ്‍ഗ്രസിന് തിരിച്ചടി; കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍

കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 56 കാരനായ അജയ് കപൂര്‍ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അജയ് കപൂര്‍ കാണ്‍പൂരിലെ കിദ്വായ് നഗര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് ത്രിവേദി 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ അജയ് കപൂറിന് 76,000 വോട്ടുകള്‍ […]

Read More