മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ അനുവാദം തേടി ക്രിസ്റ്റ്യാനോ, ആവശ്യം തള്ളി ക്ലബ്

0

ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ മാനേജ്‌മെന്റിനോട് അനുവാദം തേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മാനേജ്മെന്റിന് കിരീടം നേടണമെന്ന ആത്മാര്‍ത്ഥയില്ലെന്ന് തുറന്നടിച്ചാണ് റൊണാള്‍ഡോ ക്ലബ് വിടണമെന്ന ആവശ്യമുന്നയിച്ചത്. എന്നാല്‍ ആവശ്യം ക്ലബ് തള്ളി

റൊണാള്‍ഡോ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ യുണൈറ്റഡ് താരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോ പരിശീലനത്തില്‍ പങ്കെടുത്തില്ല. കുടുംബപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി റൊണാള്‍ഡോ പരിശീലനക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

കഴിഞ്ഞ സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിത്. വിവിധ ടൂര്‍ണമെന്റുകളില്‍ നിന്നായി 24 ഗോളടിച്ച് സീസണ്‍ മോശമാക്കിയതുമില്ല. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയമായിരുന്നു.

കിരീടമില്ലാത്ത ഒരു സീസണ്‍കൂടി അവസാനിച്ചതിനൊപ്പം ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ പോലുമായില്ല. എന്നിട്ടും പാഠം പഠിച്ചില്ല. പുതിയ സീസണിനായി എതിരാളികള്‍ മിന്നും താരങ്ങളെ കൂടാരത്തിലെത്തിച്ചപ്പോള്‍ യുണൈറ്റഡ് അനങ്ങിയിട്ടില്ല. ഇതാണ് റൊണാള്‍ഡോയെ കൂടുതല്‍ ചൊടിപ്പിച്ചത്. കിരീടം നേടാന്‍ ക്ലബിന് ആത്മര്‍ത്ഥയില്ലെന്ന് റൊണാള്‍ഡോ തുറന്നടിച്ചു. ക്ലബ് വിടണമെന്ന പറഞ്ഞ റൊണാള്‍ഡോ പുതിയ ടീം നോക്കാന്‍ ഏജന്റിനോട് അവശ്യപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here