സിഗരറ്റ് വലിക്കുന്ന ‘കാളീദേവി’ലീന മണിമേഖലയുടെ ഡോക്യുമെന്ററി പോസ്റ്ററിന് വിമർശനം,പ്രതിഷേധം

0

ലീന മണിമേഖലയുടെ കാളി എന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്റർ വിവാദത്തിൽ. ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. കാളിദേവിയെ അപമാനിച്ചു​എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുകയാണ്. പോസ്റ്റർ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് നെറ്റിസൺസ് ആരോപിച്ചു. #ArrestLeenaManimekalai എന്ന ഹാഷ്‌ടാഗ് മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ്ങായിട്ടുണ്ട്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവൻ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവ​ശ്യപ്പെട്ട് ദില്ലി പൊലീസിനും ആ​ഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകി.

എന്നാല്‍ വിമര്‍ശിക്കുന്നതിനു മുന്‍പ് ആദ്യം ഡോക്യുമെന്‍റി കാണൂവെന്ന് ലീന മണിമേഖല പറഞ്ഞു. ”ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്‍റോയിലെ തെരുവുകളിൽ ഉലാത്തുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്.നിങ്ങൾ സിനിമ കണ്ടുകഴിഞ്ഞാൽ, #ArrestLeenaManimekalai എന്ന ഹാഷ്‌ടാഗ് നിങ്ങൾ ലവ് യു ലീന മണിമേകലൈ എന്നാക്കി മാറ്റും” ലീന ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here