മാധ്യമപ്രവർത്തകരെ കണ്ട് തിയറ്ററിനുള്ളിൽനിന്ന് ഒരാൾ ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ.‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായമറിയാൻ മാധ്യമപ്രവർത്തകർ കാത്തുനിൽക്കെയാണ് ഒരാൾ ഓടിയിറങ്ങുന്നത് കണ്ട്ത്. അത് നടൻ ഷൈൻ ടോം ആണെന്ന് തിരിച്ചറിഞ്ഞതോടെ ക്യാമറയും താരത്തിന് പിന്നാലെയായി.വിശേഷങ്ങൾ ഷൈൻ ടോമിനോട് ചോദിക്കാമെന്ന് വിചാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ ഞെട്ടിച്ച് താരം ഓടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈൻ ടോമിന്റെ പുറകെ ഓടി.

തിയറ്ററിനു ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽനിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു.ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *