സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു; സാന്ദ്ര തോമസിനെതിരെ മാനനഷ്ട് കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു; സാന്ദ്ര തോമസിനെതിരെ മാനനഷ്ട് കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍

കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ട്ട കേസ് ഫയല്‍ ചെയ്ത് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് കേസ്. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. മലയാള സിനിമയെ നശിപ്പിക്കുന്നു, മലയാള സിനിമയെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാരും സാന്ദ്രതോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

Read More
 രാജവെമ്പാലയെ പിടിക്കാന്‍ ആഗ്രഹം; ഒടുവില്‍ കൂട്ടിലാക്കി ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി; വീഡിയോ വൈറല്‍

രാജവെമ്പാലയെ പിടിക്കാന്‍ ആഗ്രഹം; ഒടുവില്‍ കൂട്ടിലാക്കി ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി; വീഡിയോ വൈറല്‍

തിരുവനന്തപുരം പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍നിന്നാണ് 18 അടിയോളം നീളമുള്ള രാജവെമ്പാലയെ റോഷ്നിയും സംഘവും പിടികൂടിയത്. വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയില്‍ വരുന്ന ആര്യനാട് പാലോട് സെക്ഷനിലെ പേപ്പാറ റോഡില്‍ മരുതന്‍ മൂടിയില്‍നിന്നാണ് റോഷ്‌നി ഉള്‍പ്പെട്ട സംഘം രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാലയെ ആദ്യമായാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി എസ് റോഷ്‌നി പിടികൂടുന്നത്. മുന്‍പ് പല വിഷപ്പാമ്പുകളെയും പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പലയെ പിടിക്കുന്നത് ആദ്യമായാണെന്നും വീഡിയോ വൈറലായതിന് പിന്നാലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി എസ് റോഷ്‌നി പ്രതികരിച്ചു. […]

Read More
 കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ( 07/07/2025 ) മുതല്‍ 11/07/2025 വരെയാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് മുതല്‍ ബുധന്‍ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും […]

Read More
 രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തുടരാമെന്ന് ഹൈക്കോടതി

രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കേരള സര്‍വ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനില്‍കുമാറിന് തുടരാം. സസ്പെന്‍ഷനെതിരെ അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജി പിന്‍വലിക്കാനുള്ള ഡോ. കെ എസ് അനില്‍കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സസ്പെന്‍ഷന്‍ റദ്ദാക്കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. വൈസ് ചാന്‍സലറുടെ തീരുമാനം റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരം ഉണ്ടെന്ന് സര്‍വ്വകലാശാല ഹൈക്കോടതിയെ അറിയിച്ചു. വൈസ് […]

Read More
 മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പുകേസ്; സൗബിന്‍ ഷാഹിര്‍ എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി

മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പുകേസ്; സൗബിന്‍ ഷാഹിര്‍ എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി

മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി. സഹനിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കൊപ്പമാണ് സൗബിന്‍ സ്റ്റേഷനില്‍ എത്തിയത്. രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സൗബിന്‍ അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.മഞ്ഞുമ്മല്‍ ബോയ്സിന്റെ’ ലാഭത്തിന്റെ 40% നല്‍കാമെന്ന് കാണിച്ച് തന്നില്‍ നിന്ന് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. അരൂര്‍ […]

Read More
 ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധനം; ജില്ലയില്‍ വ്യാപക പ്രതിഷേധം

ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധനം; ജില്ലയില്‍ വ്യാപക പ്രതിഷേധം

ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം. കുമളിയില്‍ സിഐടിയു നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആനച്ചാല്‍- മൂന്നാര്‍ റോഡ് ജീപ്പ് തൊഴിലാളികള്‍ ഉപരോധിച്ചു. ഇന്നലെയാണ് ജീപ്പ് സവാരിക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ജീപ്പ് സവാരി, ഓഫ് റോഡ് സവാരിക്ക് ഉള്‍പ്പെടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവക്കും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. തുടരെ തുടരെയുള്ള അപകടങ്ങളെ തുടര്‍ന്നാണ് കലക്ടറുടെ നടപടി. അതേസമയം മതിയായ രേഖകളും […]

Read More
 ചര്‍ച്ച പരാജയപ്പെട്ടു; നാളെ സ്വകാര്യ ബസ് പണിമുടക്ക്

ചര്‍ച്ച പരാജയപ്പെട്ടു; നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജൂലൈ എട്ടിന് സ്വകാര്യ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയമായിരുന്നുവെന്ന് സ്വകാര്യ ബസ് ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ് ഉള്‍പ്പെടെയുള്ള പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി കുട്ടികളുടെ കണ്‍സഷന്‍ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകള്‍ എട്ടിന് സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നത്. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് […]

Read More
 വിദ്യാഭ്യാസം തൊഴിലും സംസ്‌കാരവും നല്‍കുന്നതാവണം: ഡോ. ഹുസൈന്‍ മടവൂര്‍

വിദ്യാഭ്യാസം തൊഴിലും സംസ്‌കാരവും നല്‍കുന്നതാവണം: ഡോ. ഹുസൈന്‍ മടവൂര്‍

എടപ്പാള്‍: വിദ്യാഭ്യാസം പുതിയ തലമുറക്ക് തൊഴിലും സംസ്‌കാരവും നല്‍കുന്നതാവണമെന്ന് കെ.എന്‍.എം സംസ്ഥാന ഉപാദ്ധ്യക്ഷനും ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (HRDF) ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.വളയം കുളം അസ്സബാഹ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളെജിന്ന് NACC അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഡ്വ ഹാരിസ് ബീരാന്‍ എം.പി. ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവിടെ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തുവരുന്ന കുട്ടികളെ ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമാകാന്‍ ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്ന് […]

Read More
 കുന്ദമംഗലം വായനശാലകമ്മറ്റിയും ഇടംസാംസ്‌കാരിക വേദിയും ചേര്‍ന്ന് പുസ്തക ചര്‍ച്ച നടത്തി

കുന്ദമംഗലം വായനശാലകമ്മറ്റിയും ഇടംസാംസ്‌കാരിക വേദിയും ചേര്‍ന്ന് പുസ്തക ചര്‍ച്ച നടത്തി

കുന്ദമംഗലം:ഇടംസാംസ്‌കാരിക വേദിയുംകുന്ദമംഗലംപഞ്ചായത്ത്വായനശാലകമ്മറ്റിയുംസംയുക്തമായിപുസ്തകചര്‍ച്ചസംഘടിപ്പിച്ചു.വായനപക്ഷാചരണസമാപനത്തിന്റെഭാഗമായിനടത്തിയപരിപാടിഏഴുത്തുകാരന്‍ഡോ.എ.കെ.അബ്ദുള്‍ഹക്കീംഉദ്ഘാടനംചെയ്തു. പഞ്ചായത്ത്പ്രസിഡണ്ട്ലിജിപുല്‍ക്കുന്നുമ്മല്‍അദ്ധ്യക്ഷതവഹിച്ചു.നടന്‍വിജയന്‍ കാരന്തൂര്‍മുഖ്യാതിഥിയായി.മീഞ്ചന്തആര്‍ട്‌സ്ആന്റ്സയന്‍സ്കോളേജ്മലയാളവിഭാഗംപ്രൊഫസര്‍ഡോ.സജിതമോഡറേറ്ററായി. ഏഴുത്തുകാരായകെ.വി.ജോതിഷ്,ആര്‍.ഷിജുഎന്നിവര്‍അവതരണംനടത്തി.ബ്ലോക്ക് പഞ്ചായത്ത്ചെയര്‍മാന്‍എന്‍.ഷിയോലാല്‍, രാജുഇരഞ്ഞി, മധുസൂദനന്‍ പന്തീര്‍പാടം, പി.പി.പവിത്രന്‍, വിനോദ്, കെ.ഗണേശന്‍, കെ.കെ.സജീഷ്എന്നിവര്‍ചര്‍ച്ചയില്‍പങ്കെടുത്തു.രവീന്ദ്രന്‍ കുന്ദമംഗലംസ്വാഗതവുംമണിരാജ്പൂനൂര്‍നന്ദിയുംപറഞ്ഞു.

Read More
 കാരന്തൂര്‍ യൂത്ത് ലീഗ് മികവ് 2025; ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

കാരന്തൂര്‍ യൂത്ത് ലീഗ് മികവ് 2025; ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

കുന്ദമംഗലം : കാരന്തൂര്‍ ശാഖ യൂത്ത് ലീഗ് മികവ് 2025 വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങ് എം..എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പ്രസിഡന്റ് എം. ടി അഷ്റഫ് അധ്യക്ഷനായി.മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ സി. അബ്ദുല്‍ ഗഫൂര്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ. കെ ഷമീല്‍, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ എം വി ബൈജു,മുഹമ്മദ് മാസ്റ്റര്‍, കാദര്‍ ഹാജി, […]

Read More